
റോൾസ് റോയ്സിന് പിന്നാലെ 3.2 കോടിയുടെ കാറും വാടകയ്ക്ക് നൽകി ബെംഗളൂരുവിലെ ബാർബർ

ബെംഗളൂരു: ഒരു സാധാരണ ബാർബർ ഷോപ്പിൽ നിന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ആഡംബര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് രമേഷ് ബാബു. ഇപ്പോഴിതാ 3.2 കോടി രൂപ വിലമതിക്കുന്ന പുതുപുത്തൻ റേഞ്ച് റോവർ എൽഡബ്ല്യുബി (ലോംഗ് വീൽബേസ്) തന്റെ ഗാരേജിലേക്ക് വാങ്ങി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ടാക്സി ഫ്ലീറ്റിൽ റോൾസ് റോയ്സ് ഗോസ്റ്റ് മുതൽ മെർസിഡീസ്-ബെൻസ് ജി-വാഗൺ വരെ നിരവധി ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നത്. തന്റെ സ്ഥാപനമായ രമേഷ് ടൂർസ് ആൻഡ് ട്രാവൽസിന്റെ വാഹനനിരയിലേക്കാണ് ഈ പുതിയ എസ്‌യുവിയെ രമേഷ് ബാബു സ്വന്തമാക്കിയിരിക്കുന്നത്.
ബെംഗളൂരുവിലെ സാധാരണ കുടുംബത്തിൽ ജനിച്ച രമേഷ് ബാബുവിന്റെ ജീവിതം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച ഒരു കഥയാണ്. ഏഴാം വയസിലാണ് രമേഷിന് പിതാവിനെ നഷ്ടപ്പെടുന്നത്. ബാർബറായിരുന്ന പിതാവിന്റെ മരണശേഷം വീട്ടുജോലി ചെയ്താണ് രമേഷിനെയും കുടുംബത്തെയും അമ്മ പോറ്റിയത്. ചെറുപ്പത്തിൽ തന്നെ പല ജോലികളും ചെയ്ത രമേഷ്, സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പിതാവിന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്ത് തുടങ്ങിയതോടെയാണ് തലവര തെളിഞ്ഞ് വന്നത്. തനിക്ക് അറിയാവുന്ന ഹെയർഡ്രസിംഗ് കഴിവുകളെ ഉപയോഗിച്ച് ബിസിനസിന്റെ വരുമാനം വർധിപ്പിച്ച തുടങ്ങിയ അദ്ദേഹം ജീവിതത്തിൽ ആദ്യമായി ഒരു മാരുതി ഒംനി വാൻ വാങ്ങുന്നത്. സുഹൃത്തിന്റെ ഉപദേശപ്രകാരം ഈ വാഹനം വാടകയ്ക്ക് നൽകിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
1993-ൽ ഒരു മാരുതി ഒംനി വാഹനവുമായി തുടങ്ങിയ ബിസിനസ്, 2004-ൽ മെർസിഡീസ്-ബെൻസ് ഇ-ക്ലാസ് വാങ്ങിയതോടെ പ്രീമിയം കാർ റെന്റൽ കമ്പനിയായി മാറി. 2011-ൽ ഇന്ത്യയിൽ വാടകയ്ക്ക് ലഭ്യമായ ആദ്യ റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ് I സ്വന്തമാക്കിയതോടെ രമേഷ് ബാബു ദേശീയ ശ്രദ്ധ നേടി. ഇന്ന്, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നു. മെർസിഡീസ്-മെയ്ബാക്ക്, ലാൻഡ് റോവർ ഡിഫൻഡർ 130, ബിഎംഡബ്ല്യു i7, ടൊയോട്ട ലാൻഡ് ക്രൂയിസർ LC200 തുടങ്ങിയവ അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്.

പുതിയ റേഞ്ച് റോവർ
അടുത്തിടെ 3.2 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ HSE ലോംഗ് വീൽബേസ് പതിപ്പാണ് രമേഷ് ബാബുവിന്റെ ഫ്ലീറ്റിലെ പുതിയ അതിഥി. ഫ്യൂജി വൈറ്റ് നിറത്തിൽ ഫിനിഷ് ചെയ്ത ഈ എസ്‌യുവി, ലൈറ്റ് ടാൻ ലെതർ ഇന്റീരിയറും വുഡ്, ബ്രഷ്ഡ് അലുമിനിയം ഘടകങ്ങളും കൊണ്ട് ആകർഷകമാണ്. പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന ലോംഗ് വീൽബേസ് പതിപ്പാണിത്.

3.0 ലിറ്റർ D350 ഇൻജെനിയം ഡീസൽ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 346 bhp പവറും 700 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഫുൾ ടൈം ഓൾവീൽ ഡ്രൈവ് സിസ്റ്റവും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 0-100 കിലോമീറ്റർ വേഗത 6.4 സെക്കന്റിൽ കൈവരിക്കാൻ ഈ ആഡംബര എസ്‌യുവിക്ക് കഴിയുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
രമേഷ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുതിയ റേഞ്ച് റോവറിന്റെ ഡെലിവറി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു ബാർബർ ഷോപ്പിൽ നിന്ന് ആഡംബര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പുതുതലമുറയ്ക്ക് പ്രചോദനമാണ്.
Bengaluru barber Ramesh Babu, who rose from humble beginnings, has added a ₹3.2 crore Range Rover LWB to his luxury car rental fleet. Starting with a single Maruti Omni, his Ramesh Tours and Travels now boasts premium vehicles like Rolls Royce Ghost and Mercedes-Benz, serving high-profile clients, including Bollywood stars.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ
Cricket
• 5 hours ago
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
Kerala
• 6 hours ago
കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
National
• 6 hours ago
കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില
uae
• 6 hours ago
തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ
Cricket
• 6 hours ago
ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
National
• 6 hours ago
ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം
uae
• 7 hours ago
ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ
Cricket
• 7 hours ago
ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍
Kerala
• 7 hours ago
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ
uae
• 7 hours ago
കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തി; പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; വയോധികന് ചികിത്സയില്‍
Kerala
• 8 hours ago
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം
Kerala
• 8 hours ago
അസുഖം മുതൽ വിവാഹം വരെ; യുഎഇയിൽ ജീവനക്കാർക്ക് അവധി ലഭിക്കുന്ന ആറ് സാഹചര്യങ്ങൾ
uae
• 8 hours ago
ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ്
National
• 8 hours ago
ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ
National
• 9 hours ago
ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ
Cricket
• 10 hours ago
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം
National
• 10 hours ago
ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
uae
• 10 hours ago
ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു
National
• 8 hours ago
വിസ് എയർ വീണ്ടും വരുന്നു; അബൂദബിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും
uae
• 8 hours ago
ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം
uae
• 9 hours ago