HOME
DETAILS

ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ

  
Web Desk
October 07, 2025 | 3:42 PM

tamil nadu government orders hospitals to call patients medical beneficiaries instead of patients

ചെന്നൈ: തമിഴ്നാട്ടിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയെത്തുന്നവരെ ഇനി 'രോഗികൾ' എന്ന് വിളിക്കില്ല. പകരം  'മെഡിക്കൽ ഗുണഭോക്താക്കൾ' (Medical Beneficiaries) എന്നാണ് വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

"ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ തേടി വരുന്നവരെ 'രോഗികൾ' (Patients) എന്നല്ല, 'മെഡിക്കൽ ഗുണഭോക്താക്കൾ' (Medical Beneficiaries) എന്ന് വിളിക്കണം." വൈദ്യശാസ്ത്രം മനുഷ്യത്വപരമായ സേവനമായതിനാൽ 'രോഗി' എന്ന വാക്ക് ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. സംസ്ഥാനത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെല്ലാം ഈ മാറ്റം നടപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.

'നലം കാക്കും സ്റ്റാലിൻ' പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വെച്ചാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഈ ആശയം ആദ്യം അവതരിപ്പിച്ചത്. "ആശുപത്രികളിലെത്തുന്നവരെ രോഗികളായല്ല, മെഡിക്കൽ ഗുണഭോക്താക്കളായി കാണണം. വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നമ്മുടെ സർക്കാരിന്റെ രണ്ട് കണ്ണുകളാണ്," എന്ന് സ്റ്റാലിൻ പറഞ്ഞു.

ഈ പദ്ധതിയുടെ ഭാ​ഗമായി തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളിലും സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലുമായി 1,256 മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ച്  ഈ മാറ്റം ആരോഗ്യരംഗത്തെ മനുഷ്യകേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തമിഴ്നാട്ടിലെ ആരോഗ്യ സേവനങ്ങളെ ദേശീയ തലത്തിൽ മുൻനിരയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ പറഞ്ഞു.

 

 

 

 

The Tamil Nadu government has issued an order directing hospitals and health centers to refer to patients as "medical beneficiaries" instead of "patients." This change, aimed at emphasizing the humane aspect of healthcare, applies to all government and private hospitals across the state, as announced by the Health and Family Welfare Department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനിസ്ഥാന്‍ ഉള്‍പെടെ നാല് രാജ്യങ്ങള്‍ക്ക് സ്റ്റഡി വിസ നിര്‍ത്തലാക്കി യു.കെ

International
  •  16 minutes ago
No Image

പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  36 minutes ago
No Image

യുദ്ധത്തിൽ പങ്കാളിയല്ല, ഇറാനെ ആക്രമിക്കാൻ‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുമില്ല; നിലപാട് വ്യക്തമാക്കി യുഎഇ

uae
  •  an hour ago
No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  an hour ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  2 hours ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  2 hours ago
No Image

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ

uae
  •  2 hours ago
No Image

'അച്ഛനെ വരെ ആക്ഷേപിച്ചു';പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാതെ ജി സുധാകരന്‍, രൂക്ഷ വിമര്‍ശനവുമായി കുറിപ്പ്

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  3 hours ago