HOME
DETAILS

പ്രായം തളർത്താത്ത 3180 മനുഷ്യർ; ഏകദിന വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ച് മലപ്പുറം നഗരസഭ

  
പി. മുഹമ്മദ് സ്വാലിഹ്
October 08, 2025 | 3:55 AM

Malappurams fun trip with 3000 elderly people

മലപ്പുറം: പ്രായം തളർത്താത്ത 3180 മനുഷ്യർ, പ്രവാസികൾ മുതൽ അമ്മമാർ വരെ, പ്രായത്തിന്റെ അവശതകളെ മറന്നവർ മലപ്പുറത്ത് നിന്നും വയനാടൻ ചുരം കയറി. 60 മുതൽ നൂറിനടുത്ത് പ്രായമുള്ളവർ. പലർക്കും ആദ്യാനുഭവം. ആദ്യമായി വയനാട് കാണുന്നവർ മുതൽ മലപ്പുറത്ത് ജനിച്ചിട്ടും കോട്ടക്കുന്ന് കാണാത്തവരും. പുതിയ കാഴ്ചകളും, യാത്രയും ആസ്വദിച്ച് സ്വയം മറന്ന് അവർ ആ ദിവസം ആഘോഷമാക്കി. മലപ്പുറം നഗരസഭയാണ് അവസരമൊരുക്കിയത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് രാജ്യത്തെ വലിയ ഏകദിന വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചത്. 

3180 വയോജനങ്ങൾ കോട്ടക്കുന്നിൽ ഒത്തുകൂടിയപ്പോൾ മറ്റൊരു ചരിത്രം കൂടിയായി. പ്രായം ചെന്ന ആലത്തൂർപടിയിലെ അണ്ടിക്കാടൻ ഹലീമ ഉമ്മ നഗരസഭാ ചെയർമാൻ മുജീബ് കാടേരിക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് മൈതാനിയിൽ 3180 വർണക്കുടകൾ ഒരുമിച്ച് നിവർത്തി നേരെ ബസുകളിലേക്ക്. 83 ബസുകൾ നേരത്തെ മൈതാനിയിൽ നിർത്തിയിട്ടിരുന്നു. കോട്ടക്കുന്നിറങ്ങി യാത്ര ലക്ഷ്യത്തിലേക്ക്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആർമി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിലെ പഠിതാക്കളും ചുരം സംരക്ഷണ സമിതിയും സജ്ജമായിരുന്നു. വയനാടെത്തി രണ്ട് ടീമുകളായി തിരിഞ്ഞ് ഒരു വിഭാഗം പൂക്കോട് തടാകത്തിലേക്കും മറ്റുള്ളവർ നേരെ കാരാപ്പുഴ ഡാമിലേക്കും. വൈകീട്ടോടെ മടക്കം.

വയോജന ക്ഷേമത്തിനായി ഓരോ ബസിലും മൂന്ന് വളണ്ടിയർമാരും കൗൺസിലർമാരും ഐ.സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകരും അമിനിരന്നു. ആംബുലൻസുകളിലായി ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് അടങ്ങിയ മെഡിക്കൽ സംഘവും. യാത്രയിൽ പങ്കെടുക്കുന്നവർക്കായി സ്‌പോൺസർമാരിൽ നിന്ന് പണം കണ്ടെത്തി 15 ലക്ഷം രൂപയുടെ ഉപഹാരങ്ങളും തയാർ ചെയ്തിരുന്നു. കൂടുതൽ വയോജനങ്ങളെ പങ്കെടുപ്പിച്ചുള്ള ഏകദിന ഉല്ലാസ യാത്രയെന്ന് യൂണിവേഴ്സൽ റെക്കോഡ്സ്‌ ഫോറം സാക്ഷ്യപ്പെടുത്തിയ ലോക റെക്കോഡും ഈ യാത്രക്ക് ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

450 കടന്ന് മുരിങ്ങയ്ക്ക, റോക്കറ്റ് സ്പീഡില്‍ തക്കാളിയുടെ വില; 'തൊട്ടാല്‍ പൊള്ളും'പച്ചക്കറി 

Kerala
  •  7 days ago
No Image

എയർബസ് A320 വിമാനം: സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പൂർത്തിയാക്കി എയർ അറേബ്യ; സർവിസുകൾ സാധാരണ നിലയിലേക്ക്

uae
  •  7 days ago
No Image

തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ അവയുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

Kuwait
  •  7 days ago
No Image

ടെസ്റ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് വൈറ്റ് ബോളിൽ മറുപടി നൽകാൻ ഇന്ത്യ; പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 താര പോരാട്ടങ്ങൾ

Cricket
  •  7 days ago
No Image

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

oman
  •  7 days ago
No Image

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

Kerala
  •  7 days ago
No Image

ബഹ്‌റൈനില്‍ വനിതകള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കുന്നു; ബില്ല് പാര്‍ലമെന്റില്‍

bahrain
  •  7 days ago
No Image

എല്‍.ഐ.സി ഏജന്റില്‍നിന്ന് ജനപ്രതിനിധിയിലേക്ക്; കാനത്തില്‍ ജമീല എന്ന നേതാവിന്റെ വളര്‍ച്ച

Kerala
  •  7 days ago
No Image

ദബാദ് പാലത്തിന് സമീപം വാഹനാപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

oman
  •  7 days ago
No Image

ഗസ്സയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; രണ്ടു കുട്ടികളെ ഡ്രോണ്‍ ആക്രമണത്തില്‍ ക്രൂരമായി കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  7 days ago