
വെടിനിര്‍ത്തല്‍ അംഗീകരിച്ച ശേഷവും ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കില്‍ 9 ഫലസ്തീനികള്‍ അറസ്റ്റില്‍

ഗസ്സ: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് പ്രഖ്യാപിച്ച ശേഷവും ഗസ്സയില്‍ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലും പടിഞ്ഞാറന്‍ ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തി. അല്‍ശാത്തി അഭയാര്‍ഥി ക്യാംപിലെ ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഗസ്സ സിവില്‍ ഡിഫന്‍സാണ് മുനമ്പില്‍ ആക്രമണങ്ങള്‍ നടക്കുന്ന വിവരം അറിയിച്ചത്.
വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഇസ്‌റാഈല്‍ വലിയ രീതിയില്‍ ഗസ്സയില്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് മുഹമ്മദ് അല്‍-മുഗായ്യിര്‍ ചൂണ്ടിക്കാട്ടി. ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് വ്യോമാക്രമണങ്ങളും ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ അതിക്രമം തുടരുകയാണ്. ഇവിടെ സൈന്യം നടത്തിയ റെയ്ഡില്‍ ഒമ്പത് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ഹമാസും ഇസ്‌റാഈലും ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയത്. ഈജിപ്തിലെ കെയ്‌റോവില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്റാഈലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍മീഡിയയിലൂടെയാണ് അറിയിച്ചത്.വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായാണ് ട്രംപ് അറിയിച്ചത്.
Breaking | Israeli aircrafts bomb a residential house in Al-Shati refugee camp, west of Gaza City. pic.twitter.com/akR8P2MxvY
— Quds News Network (@QudsNen) October 9, 2025
ഇതുപ്രകാരം 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ഗസ്സയില്‍നിന്ന് പിന്‍മാറും. തങ്ങളുടെ കൈവശമുള്ള ബന്ദികളെ ഹമാസും പകരമായി തടവിലുള്ള ഫലസ്തീനികളെ ഇസ്‌റാഈലും മോചിപ്പിക്കും. 48 ബന്ദികളാണ് ഹമാസിന്റെ കൈവശം ഇനിയുള്ളത്. ഇതില്‍ 20 പേരാണ് ജീവനോടെയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ 20 പേരേയും മറ്റുള്ളവരുടെ മൃതദേഹങ്ങളുമാണ് ഹമാസ് കൈമാറുക. പകരം 2000ത്തോളം ഫലസ്തീന്‍ തടവുകാരെയാണ് ഇസ്റാഈല്‍ വിട്ടയക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
despite agreeing to a ceasefire, israel launched fresh attacks on gaza. meanwhile, israeli forces arrested 9 palestinians in the occupied west bank, raising tensions in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
uae
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• a day ago
ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്
International
• a day ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി; ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
Kerala
• a day ago
സമാധാന നൊബേൽ പ്രഖ്യാപിച്ചു; ട്രംപിന് ഇന്ന് ഹാലിളകും; പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക്
International
• a day ago
ലഖിംപുർ ഖേരി കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി
National
• a day ago
'മുനമ്പത്തേത് വഖഫ് ഭൂമിയല്ല' നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി
Kerala
• a day ago
സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും
uae
• a day ago
'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം
International
• a day ago
ഇത് പുതു ചരിത്രം; ഏകദിന ലോകകപ്പിൽ സെൻസേഷണൽ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം
Cricket
• 2 days ago
ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
International
• 2 days ago
കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം, നിരവധിപേർക്ക് പരുക്ക്
Kerala
• 2 days ago
അടുത്ത വർഷം മുതൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി സഊദി
Saudi-arabia
• 2 days ago
ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala
• 2 days ago
' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്‌ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്‌നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം
Kerala
• 2 days ago
പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി
Saudi-arabia
• 2 days ago
രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്
Kerala
• 2 days ago
സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്
crime
• 2 days ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍; യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്
International
• 2 days ago
ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച് മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്
crime
• 2 days ago
'ഇംഗ്ലണ്ട് പര്യടനത്തിലെ എന്റെ ഗുരു അവനാണ്'; ഇന്ത്യൻ സൂപ്പർ താരം തന്റെ 'ഗുരു'വാണെന്ന് തുറന്ന് പറഞ്ഞ് കുൽദീപ് യാദവ്
Cricket
• 2 days ago
മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ
Saudi-arabia
• 2 days ago
അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻകേന്ദ്രമന്ത്രിയും പാർട്ടിയുടെ മുഖവുമായ നേതാവുൾപ്പെടെ 17 പേർ രാജിവെച്ചു
National
• 2 days ago