HOME
DETAILS

ലഖിംപുർ ഖേരി ​കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി

  
Web Desk
October 10 2025 | 09:10 AM

supreme court allows ashish mishra diwali visit in lakhimpur kheri

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ദീപാവലി ആഘോഷിക്കുന്നതിനും സ്വന്തം നാട്ടിലേക്ക് പോകുന്നതിനുമായാണ് ആശിഷിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ലഖിംപൂരിൽ 2021-ൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആശിഷ് മിശ്ര. ആഘോഷത്തിൽ രാഷ്ട്രീയപ്രവർത്തകരോ പൊതുജനങ്ങളോ ഉണ്ടാവാൻ പാടില്ല എന്നതടക്കമുള്ള മുൻ വ്യവസ്ഥകൾ തുടരുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജയമല്യ ബാഗ്ചി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേസിലെ സാക്ഷിയെ ആശിഷ് മിശ്ര സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് മിശ്രയ്ക്കെ‌തിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദം കേൾക്കുന്നതിനിടെ ബെഞ്ചിനെ അറിയിച്ചു.

സാക്ഷിയായ ബൽജീന്ദർ സിങ്ങിന് ഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയിൽ നടപടിയെടുക്കാത്തതിന് ഉത്തർപ്രദേശ് പൊലിസിൻ്റെ വിശദീകരണത്തിൽ ഓഗസ്റ്റ് 7-ന് സുപ്രിം കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

സാക്ഷി പൊലിസിനെ സമീപിക്കാൻ മടിക്കുന്നുണ്ടെങ്കിൽ ഒരു മുതിർന്ന പൊലിസ് ഉദ്യോഗസ്ഥന് സാക്ഷിയുടെ അടുത്തേക്ക് പോയി മൊഴി രേഖപ്പെടുത്താമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു. സാക്ഷിയായ ബൽജീന്ദർ സിങ്ങിൻ്റെ പരാതിയുടെ സ്ഥിതി പരിശോധിച്ച ശേഷം സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി പോലീസ് സൂപ്രണ്ടിനോട്  നിർദ്ദേശിച്ചു.

2023 ജനുവരി 25-ന്, സുപ്രിം കോടതി ആശിഷ് മിശ്രയ്ക്ക് എട്ട് ആഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് മിശ്രയ്ക്ക് അന്ന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. 

ലഖിംപൂർ ഖേരി സന്ദർശിക്കുമ്പോൾ കുടുംബത്തോടൊപ്പം സ്വകാര്യ സമയം മാത്രമേ ചെലവഴിക്കുകയുള്ളൂവെന്നും മറ്റ് പൊതുയോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ആശിഷ് മിശ്ര വ്യക്തമാക്കിയിരുന്നു.

2021 ഒക്ടോബറിൽ ലഖിംപൂർ ഖേരി ജില്ലയിലെ ടികനിയ പ്രദേശത്ത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്ര ജീപ്പ് ഓടിച്ചു കയറ്റിയിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ അന്ന് കൊല്ലപ്പെട്ടിരുന്നു.

supreme court permits union minister's son ashish mishra to travel to lakhimpur kheri for diwali celebrations under strict conditions in ongoing 2021 violence case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ

Kerala
  •  an hour ago
No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  2 hours ago
No Image

പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ്; രാത്രി പത്ത് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്

Kerala
  •  2 hours ago
No Image

ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ

oman
  •  2 hours ago
No Image

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റ​ഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

Kerala
  •  3 hours ago
No Image

പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം

uae
  •  3 hours ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  4 hours ago
No Image

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

uae
  •  4 hours ago