HOME
DETAILS

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

  
Web Desk
October 13 2025 | 02:10 AM

taliban leader aamir khan muttahiqi at the headquarters of the rss feeder organization vivekananda foundation

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായ മൗലവി ആമിര്‍ ഖാന്‍ മുത്തഖി ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തും എത്തി. ആര്‍.എസ്.എസിന് കീഴിലുള്ള ചിന്താസ്ഥാപനമായ വിവേകാനന്ദ ഫൗണ്ടഷന്‍ (വി.ഐ.എഫ്) ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കടുത്തത്. ശനിയാഴ്ച അദ്ദേഹം ഉത്തര്‍പ്രദേശിലുള്ള സഹാറന്‍പൂരിലെ ദാറുല്‍ ഉലൂം ദയൂബന്ത് സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് വിവേകാനന്ദ ഫൗണ്ടഷനില്‍ മുത്തഖിക്ക് സ്വീകരണം ഒരുക്കിയത്. മുത്തഖിയെ വി.ഐ.എഫ് പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരും മറ്റും ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുത്തഖി സംവദിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള തന്റെ രാജ്യത്തിന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും മുത്തഖി സംസാരിച്ചു. പരിപാടിയുടെ ചിത്രങ്ങള്‍ ഔദ്യോഗിക സോഷ്യല്‍മീഡിയാ പേജില്‍ വിവേകാനന്ദ ഫൗണ്ടേഷന്‍ പങ്കുവച്ചു. സാമ്പത്തികം, സംസ്‌കാരം, ചരിത്രം, നാഗരികത എന്നിവ സംബന്ധിച്ച് ആമിര്‍ ഖാന്‍ മുത്തഖി സംസാരിച്ചുവെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. രവീന്ദ്രനാഥ് ടാഗോറിന്റെ കാബൂളിവാലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശവും വി.ഐ.എഫ് എടുത്തു പറഞ്ഞു. 

1970കളില്‍ പ്രമുഖ ആര്‍.എസ്.എസ് നേതാവായിരുന്ന ഏക്‌നാഥ് റാണാഡെ സ്ഥാപിച്ച സംഘടനയായ വിവേകാനന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 2009ലാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (വി.ഐ.എഫ്) സ്ഥാപിതമായത്. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് വി.ഐ.എഫിന്റെ സ്ഥാപക മേധാവി. രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ കുടുംബമായാണ് വിവേകാനന്ദ കേന്ദ്ര അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 

Afghanistan’s Taliban Foreign Minister Amir Khan Muttaqi attended an event organised by the Vivekananda International Foundation (VIF) in New Delhi. The Vivekananda International Foundation (VIF) was founded in 2009 under the aegis of the Vivekananda Kendra, founded by Eknath Ranade, a prominent RSS leader in the 1970s, and is considered an RSS affiliate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ

Kerala
  •  3 hours ago
No Image

ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

oman
  •  3 hours ago
No Image

മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു

crime
  •  3 hours ago
No Image

ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി

International
  •  3 hours ago
No Image

മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

Kerala
  •  4 hours ago
No Image

കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്

uae
  •  4 hours ago
No Image

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

uae
  •  4 hours ago
No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  4 hours ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  4 hours ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  4 hours ago