HOME
DETAILS

UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം

  
Web Desk
October 13, 2025 | 2:06 AM

Unstable weather and strong winds to continue this week across UAE

അബൂദബി: യു.എ.ഇയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു. അസ്ഥിര കാലാവസ്ഥ രാജ്യത്തെ ബാധിച്ചു. മേഘാവൃതമായ ആകാശവും ശക്തമായ കാറ്റും മൂലം വരുംദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യത രൂപപ്പെട്ടിരിക്കുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയറോളജി (എന്‍.സി.എം) പ്രവചനമനുസരിച്ച്, ഉപരിതല ന്യൂന മര്‍ദവും മുകളിലെ മര്‍ദ വായു സാഹചര്യവുമാണ് നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണം.

ഇന്നലെ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. വടക്കന്‍ കിഴക്കന്‍ ഓഫ്‌ഷോര്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള ചില തെക്കന്‍ഉള്‍ പ്രദേശങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മഴയ്ക്ക് കാരണമായേക്കാം. ഞായറാഴ്ച നടത്തിയ കാലാവസ്ഥാ നിരീക്ഷണമനുസരിച്ച് ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. മധ്യപടിഞ്ഞാറന്‍ പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. കാറ്റ് വീശുന്നത് മൂലം അന്തരീക്ഷത്തില്‍ പൊടിയും മണലും നിറയുന്നതിനാല്‍ ദൃശ്യപരത കുറയാനിടയുണ്ട്. അസ്ഥിര സാഹചര്യങ്ങള്‍ക്കിടയില്‍, കനത്ത മഴയിലും ഇടിമിന്നലിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളും ഒഴിവാക്കണമെന്നും മിന്നല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ നിന്ന് മാറിനില്‍ക്കണമെന്നും എന്‍.സി.എം സുരക്ഷാ ഉപദേശം നല്‍കി.

2025-10-1307:10:41.suprabhaatham-news.png
 
 

അതേസമയം, ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും, കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും എന്‍.സി.എം താമസക്കാരോട് അഭ്യര്‍ഥിച്ചു. എമിറേറ്റിലുടനീളമുള്ള പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് റാസല്‍ഖൈമ പൊലിസ് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രത്യേകിച്ചും, അല്‍ ശുഹദ റോഡ്, അല്‍ ഗയില്‍, അദന്‍, പരിസര ജില്ലകള്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ കൂടുതല്‍ സൂക്ഷ്മതയോടെ വാഹനമോടിക്കാനും നിര്‍ദേശിച്ചു. വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കാനും റോഡിലുള്ള മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Heavy to moderate rain swept across several parts of the UAE on Sunday, with Abu Dhabi, Dubai, and Sharjah among the emirates affected as unstable weather continued across the country. Cloudy skies, gusty winds, and intermittent showers are expected to continue over the coming days, bringing cooler and more pleasant temperatures.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  20 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  20 hours ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  21 hours ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  21 hours ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  21 hours ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  21 hours ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  21 hours ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  a day ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  a day ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  a day ago