HOME
DETAILS

ജൈടെക്സ് ഗ്ലോബൽ 2025: ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദുബൈയിൽ തുടക്കം; സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ്

  
October 13 2025 | 09:10 AM

gitex global 2025 kicks off today in dubai

ദുബൈ: ഏറെ പ്രശസ്തമായ ജൈടെക്സ് ​ഗ്ലോബൽ‌ ‌ന്റെ 45ാം പതിപ്പ് 2025 ഇന്ന് ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യയും സ്റ്റാർട്ടപ്പ് ഇവന്റാണ് ജിറ്റെക്സ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം മേള സന്ദർശിച്ചു.

2025 ഒക്ടോബർ 13 മുതൽ 17 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് ജിറ്റെക്സ് ഗ്ലോബൽ 2025 നടക്കുന്നത്. 6,500-ലധികം പ്രദർശകരെയും, 1,800 സ്റ്റാർട്ടപ്പുകളയും, 1,200 നിക്ഷേപകരെയും, 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള സർക്കാരുകളെയും ഈ പരിപാടിയിലേക്ക് സ്വാ​ഗതം ചെയ്തു. 

അതേസമയം, ജൈടെക്സ് ​ഗ്ലോബൽ‌ 2025-ലേക്കുള്ള നിങ്ങളുടെ യാത്ര കൂടുതൽ സുഗമവും സമ്മർദ്ദരഹിതവുമാക്കാൻ ഒരു എളുപ്പ വഴിയുണ്ട്, എന്താണെന്നല്ലേ? സംഭവം സസിംപിളാണ്. നിങ്ങളുടെ സ്വന്തം വാഹനത്തിൽ എക്സിബിഷനിലേക്ക് പോകുന്നതിന് പകരം ദുബൈ മെട്രോ തെരഞ്ഞെടുക്കുക. ഇതുവഴി, ഗതാഗതക്കുരുക്കും ചെലവേറിയ പാർക്കിംഗും ഒഴിവാക്കി, വേൾഡ് ട്രേഡ് സെന്റർ സ്റ്റേഷനിലേക്ക് നേരിട്ട് മെട്രോയിൽ സുഖകരമായ യാത്ര ആസ്വദിക്കാം.

പ്രദർശന സമയത്തുടനീളം ദുബൈ വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള പാർക്കിംഗ് പരിമിതമാണ്. ഒരു മണിക്കൂറിന് 25 ദിർഹമാണ് പാർക്കിം​ഗ് നിരക്കായി ഈടാക്കുക.

അതേസമയം, യാത്രക്കാർക്ക് ദുബൈ മെട്രോയുടെ 'പാർക്ക് ആൻഡ് റൈഡ്' സേവനം പ്രയോജനപ്പെടുത്താം. നാഷണൽ പെയിന്റ്സ്, സെന്റർപോയിന്റ്, e& സ്റ്റേഷനുകളിൽ വാഹനങ്ങൾ നിർത്തിയിട്ട ശേഷം മെട്രോ വഴി യാത്ര തുടരാം. മെട്രോ ഉപയോഗിക്കാത്തവർക്ക് പാർക്കിം​ഗ് നിരക്കായി മണിക്കൂറിന് 10 ദിർഹം ഈടാക്കും. ഇത് ഒരു ദിവസത്തേക്ക് പരമാവധി 50 ദിർഹമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 2026 മുതൽ ജൈടെക്സ് ഗ്ലോബൽ എക്സിബിഷൻ എക്സ്പോ സിറ്റി ദുബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ബുധനാഴ്ച (2025 ഒക്ടോബർ 8) ദുബൈ മീഡിയ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ തീരുമാനപ്രകാരം, 2026 മുതൽ ജൈടെക്സ് ഗ്ലോബൽ എക്സ്പോ സിറ്റി ദുബൈയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 2026 മുതൽ ജൈടെക്സ് ഗ്ലോബലും, എക്സ്പാൻഡ് നോർത്ത് സ്റ്റാറും ഒരേ വേദിയിൽ ഒരുമിച്ച് സംഘടിപ്പിക്കും. ഈ പ്രദർശനങ്ങൾ 2026 ഡിസംബർ 7 മുതൽ 11 വരെ എക്സ്പോ സിറ്റി ദുബൈയിൽ നടക്കും.

The 45th edition of GITEX Global, the world's largest tech and startup event, has begun today at the Dubai World Trade Centre. The event brings together over 6,800 companies and 2,000 startups from 180 countries, showcasing cutting-edge technologies like AI, quantum computing, biotech, and sustainable tech. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍

Kerala
  •  3 hours ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് 

Kerala
  •  3 hours ago
No Image

കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ

National
  •  3 hours ago
No Image

മഴയൊക്കെയല്ലേ.......യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതാ; ഫൈനടക്കേണ്ടി വരില്ല

uae
  •  3 hours ago
No Image

കവര്‍പേജിലെ പുകവലി ചിത്രം; അരുന്ധതി റോയിയുടെ പുസ്തക വില്‍പ്പന തടയില്ലെന്ന് ഹൈക്കോടതി, ഹരജി തള്ളി

National
  •  3 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, രണ്ട് കുട്ടികള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ

Kerala
  •  5 hours ago
No Image

ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

oman
  •  5 hours ago
No Image

മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു

crime
  •  5 hours ago
No Image

ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി

International
  •  6 hours ago

No Image

മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Kerala
  •  7 hours ago
No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  7 hours ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  7 hours ago
No Image

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി

Kerala
  •  8 hours ago