HOME
DETAILS
MAL
ബഹ്റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
backup
September 08 2016 | 06:09 AM
മനാമ: ബഹ്റൈനിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് നാലു ദിവസത്തെ ഈുദുല് അദ്ഹ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഈ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സപ്തംബര്‍ 11 മുതല്‍ 14 വരെ ദിവസങ്ങളിലെ അവധി ആനുകൂല്യം ലഭിക്കും.
വെള്ളി, ശനി ദിവസങ്ങള്‍ ബഹ്റൈനില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ആയതിനാല്‍ ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ച നീണ്ടു നില്ക്കുന്ന അവധി ദിനങ്ങളാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."