HOME
DETAILS

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

  
October 14 2025 | 16:10 PM

india bans bls international from tenders no immediate hit to uae passport visa services but future risks loom

അബൂദബി: യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷാ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെ (BLS International), വിദേശകാര്യ മന്ത്രാലയം (MEA) ഭാവി ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. കമ്പനിയുടെ ഓഹരികളിൽ വലിയ ഇടിവിന് കാരണമായ ഈ നീക്കം, യുഎഇയിലെ പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

രണ്ട് വർഷത്തെ വിലക്ക്; കാരണങ്ങൾ ഇവ

വിദേശ കാര്യ മന്ത്രാലയത്തിന്റെ ഭാവി ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് വർഷത്തേക്കാണ് കമ്പനിയെ വിലക്കിയത്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമർപ്പിച്ച കത്തിൽ ബിഎൽഎസ് ഇക്കാര്യം സ്ഥിരീകരിച്ചു.

"കോടതി കേസുകളും അപേക്ഷകരുടെ പരാതികളും ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്," കമ്പനി അറിയിച്ചു.

നിലവിലെ സേവനങ്ങളെ ബാധിക്കില്ലെന്ന് ബിഎൽഎസ്

നിലവിലെ വിലക്ക് കമ്പനിയുടെ സാമ്പത്തികമോ മറ്റോ ആയ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ബിഎൽഎസ് ഇന്റർനാഷണൽ വ്യക്തമാക്കി. യുഎഇയിൽ ഏകദേശം 15 ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷാ കേന്ദ്രങ്ങൾ ബിഎൽഎസ് ആണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്.

"ഈ വിലക്ക് എംഇഎയുമായുള്ള നിലവിലുള്ള കരാറുകളെ ബാധിക്കില്ല, നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് തുടരും," കമ്പനി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ് നിയമപരമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിഎൽഎസ് കൂട്ടിച്ചേർത്തു.

പുതിയ ലേലങ്ങളിൽ പങ്കെടുക്കാനാവില്ല

എങ്കിലും, ഭാവിയിൽ ഈ വിലക്ക് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാനമാണ്. യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഒരു ഏകീകൃത സേവന കേന്ദ്രം (ICAC) ആരംഭിക്കാൻ അബൂദബിയിലെ ഇന്ത്യൻ എംബസി നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതിനായുള്ള ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് കാരണം ബിഎൽഎസ് ഇപ്പോൾ അയോഗ്യരായിരിക്കുകയാണ്.

യുഎഇയിലെ നാല് ദശലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾക്ക് സേവനം നൽകുന്നതിനായി 14 ശാഖകൾ തുടങ്ങാനായിരുന്നു എംബസി നിർദ്ദേശിച്ചിരുന്നത്. ജനുവരി 2022 മുതൽ ഡിസംബർ 2024 വരെയുള്ള കാലയളവിൽ ഏകദേശം 1.58 ദശലക്ഷം സേവനങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമെന്നും കണക്കുകൂട്ടിയിരുന്നു.

ടെൻഡർ റദ്ദാക്കി

ഫെബ്രുവരിയിൽ ക്ഷണിച്ച ഈ ടെൻഡർ ജൂണിൽ റദ്ദാക്കിയതായി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിർദ്ദിഷ്ട 14 കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ബിഎൽഎസ്സും ബിഡ് നൽകിയിരുന്നു. എന്നാൽ, രണ്ട് വർഷത്തെ വിലക്കിനിടെ ടെൻഡർ വീണ്ടും തുറന്നാൽ, നിയമപോരാട്ടത്തിൽ വിജയിച്ചില്ലെങ്കിൽ ബിഎൽഎസിന് ഇതിൽ പങ്കെടുക്കാൻ കഴിയില്ല.

ഇതിൻ്റെ പശ്ചാത്തലത്തിൽ, യുഎഇയിലെ ബിഎൽഎസ് കേന്ദ്രങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയുമായും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായുമുള്ള കരാർ കാലാവധി തീരുന്നതുവരെ (ഏകദേശം ഒരു വർഷം) തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആവശ്യമായ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) നടപടിക്രമം, RFP-യുടെ മൂന്നാം അധ്യായത്തിലെ ക്ലോസ് xiv(k) പ്രകാരം റദ്ദാക്കിയതായി എംബസിയുടെ വെബ്‌സൈറ്റിൽ പറയുന്നു. ഈ ക്ലോസ് അനുസരിച്ച്, കരാർ ഒപ്പിടുന്നതിന് മുമ്പ്, കാരണം കാണിക്കാതെ എല്ലാ നിർദ്ദേശങ്ങളും സ്വീകരിക്കാനോ നിരസിക്കാനോ, ലേല പ്രക്രിയ എപ്പോൾ വേണമെങ്കിലും റദ്ദാക്കാനോ ഉള്ള അധികാരം മിഷൻ/പോസ്റ്റിന് ഉണ്ട്. സംഭവത്തിൽ ബിഎൽഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ndia's ministry of external affairs has debarred bls international from bidding on future tenders for two years over court cases and applicant complaints. the firm, which runs 15 passport and visa centres in the uae, says existing contracts with the indian embassy in abu dhabi and consulate in dubai remain unaffected, so services continue normally for now.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  2 hours ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  3 hours ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  4 hours ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  4 hours ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  4 hours ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  4 hours ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  5 hours ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  5 hours ago
No Image

സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ

uae
  •  5 hours ago