HOME
DETAILS

കോഴിക്കോട് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവം : പിന്നില്‍ ചെളി അടിയല്‍ പ്രതിഭാസമെന്ന്

  
October 17, 2025 | 2:59 AM

unusual sea recession near kozhikode attributed to fluid mud phenomenon

 

കോഴിക്കോട്: ബുധനാഴ്ച രാത്രി കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം കടലിലുണ്ടായത് ഫ്‌ളൂയിഡ് മഡ് എന്ന ചെളി അടിയല്‍ പ്രതിഭാസം ആണെന്നു കണ്ടെത്തി. ഇതുമൂലം തിരമാലകള്‍ വരാതെ 200 മീറ്ററോളം കടല്‍ ഉള്ളിലേക്ക് വലിഞ്ഞപ്പോഴാണ് ആശങ്ക പരന്നത്. ഒഴുക്കു വ്യത്യാസവും മര്‍ദവ്യതിയാനവും മൂലം കടല്‍ ഉള്‍വലിയാം.

ചെളി അടിയുന്നതിനുള്ള കാരണം കടലില്‍ ഉണ്ടാകുന്ന ഒഴുക്കിനെത്തുടര്‍ന്ന് അടിത്തട്ടിലെ ചെളി വേര്‍പെടുകയും അവ കരയിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ്. മുന്‍പ് സുനാമിയും ഓഖിയും മറ്റുമുണ്ടായപ്പോഴും ഇത്തരം കടല്‍ ഉള്‍വലിയല്‍ സംഭവിച്ചതിനാലാണ് തീരവാസികള്‍ ഭയപ്പെട്ടു പോയത്.

ഇന്‍കോയിസ് അധികൃതര്‍ നല്‍കിയ കള്ളക്കടല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നുമുണ്ട്. സൂക്ഷ്മജീവികളായ പ്ലവകങ്ങളും മറ്റും ഈ ചെളിയോടടുത്ത പ്രദേശത്ത് കാണാവുന്നതാണ്. അതുകൊണ്ട് ചിലപ്പോള്‍ മത്സ്യലഭ്യതയും കൂടാം. വ്യാഴാഴ്ചയും സമാനമായ പ്രതിഭാസമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായതിന് കുറച്ചകലെയായാണ് ചെളിയടിഞ്ഞു കണ്ടത്.

 

വേലിയിറക്കമാണെന്നാണ് ആദ്യം വിചാരിച്ചതെന്നും ചെളിക്കൂന അടിഞ്ഞപ്പോള്‍ മറ്റെന്തോ ആണെന്ന് ഭയപ്പെട്ടുവെന്നും കോതിയില്‍ കടുക്ക വില്‍ക്കുന്നയാള്‍ പറഞ്ഞു. കോതിക്കുസമീപം കുറച്ചുഭാഗത്തു മാത്രമേ ഈ മാറ്റം കാണപ്പെട്ടുള്ളൂവെന്നും കടല്‍ പ്രക്ഷുബ്ധമായിരുന്നില്ലെന്നും ഒരു മത്സ്യത്തൊഴിലാളിയും പറഞ്ഞു. വ്യാഴാഴ്ച കടലില്‍ അടിയിളക്കം കൂടുതലായുണ്ടായിരുന്നുവെന്നു അങ്ങനെ മത്തിയും മറ്റ് ചെറുമത്സ്യങ്ങളും കൂടുതലായി ലഭിച്ചുവെന്നും മത്സ്യത്തൊഴിലാളി പറഞ്ഞു.

 

 

An unusual sea recession observed on Wednesday night near Kozhikode South Beach has been identified as a "fluid mud" phenomenon. The sea appeared to recede up to 200 meters without waves, causing concern among local residents. This effect is caused by a variation in ocean currents and pressure, which displaces seabed mud and pushes it toward the shore. Similar sea withdrawal events had occurred during previous incidents like the tsunami and Cyclone Ockhi, which is why residents were alarmed. The INCOIS (Indian National Centre for Ocean Information Services) warning for rough sea conditions remains in place.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  18 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  19 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  19 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  19 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  19 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  19 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  19 hours ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  20 hours ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  20 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  20 hours ago