HOME
DETAILS

താമരശ്ശേരിയിലെ ഒന്‍പതുവയസുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

  
Web Desk
October 17, 2025 | 4:10 AM

death of 9-year-old girl in thamarassery family to approach court after report rules out amoebic meningoencephalitis

കോഴിക്കോട്: താമരശ്ശേരിയിലെ ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. ജില്ലാ കോടതിയിലാണ് പരാതി നല്‍കുക. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ഇന്‍ഫ്‌ലുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയെ തുടര്‍ന്നാണ് 9 വയസ്സുകാരി അനയ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടില്‍ അമീബിക് മസ്തിഷ്‌കജ്വരമെന്ന് രേഖപ്പെടുത്തിയിരുന്നു.

കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുടുംബം ഇത് നിഷേധിച്ചിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചത് എന്നായിരുന്നു അച്ഛന്‍ സനൂപിന്റെ ആരോപണം. 

അതേസമയം, താമരശ്ശേരി താലൂക്ക് ആശുപത്രിയിലേ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ കുട്ടിയുടെ പിതാവ് സനൂപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സനൂപിനെ അല്‍പസമയത്തിനകം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെ തെളിവെടുപ്പ് നടത്തും. ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കും.

കുട്ടിയുടെ മരണത്തിന് പിന്നാലെയാണ് പിതാവ് സനൂപ് ഡോക്ടറെ വെട്ടിയത്. കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരമല്ലെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഈ കേസില്‍ സനൂപ് ജയിലില്‍ കഴിയുന്നതിനിടെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചുകയറി ആക്രമിക്കല്‍, ആശുപത്രി സംരക്ഷണ നിയമത്തിന്റെ 3, 4 വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ആക്രമണത്തില്‍ ഡോക്ടര്‍ക്ക് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഈ കേസില്‍  സനൂപ് ജയിലിലാണ്.  ചികിത്സയിലുള്ള ഡോക്ടര്‍ വിപിന്‍ ആശുപത്രി വിട്ടിരുന്നു. ഈ മാസം 11-നാണ് തലയ്ക്ക് വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ വിപിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. തലയ്ക്ക് 8 സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവിന് സര്‍ജറി നടത്തിയിരുന്നു. 

 

after the death of a 9-year-old girl in thamarassery, initial reports ruling out amoebic meningoencephalitis have led the family to consider legal action. they question the accuracy of the diagnosis and seek justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  8 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  9 hours ago
No Image

കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ

Kuwait
  •  9 hours ago
No Image

യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്

Kerala
  •  9 hours ago
No Image

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  9 hours ago
No Image

സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്

Kerala
  •  9 hours ago
No Image

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

uae
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസം​ഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം

Kerala
  •  10 hours ago
No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  11 hours ago