വഖ്ഫ് സ്വത്ത് കൈയേറ്റം: താത്തൂര്‍ മഹല്ല് കമ്മിറ്റിയെ വഖ്ഫ് ബോര്‍ഡ് സസ്‌പെന്‍ഡ്് ചെയ്തു
മാവൂര്‍: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍പെട്ട താത്തൂര്‍ മഹല്ല് കമ്മിറ്റിയെ സസ്‌പെന്‍ഡ്് ചെയ്തു വഖ്ഫ് ബോര്‍ഡ് ഉത്തരവിറക്കി. ഏക്കര്‍ക്കണക്കിന് വഖഫ് ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറി വീട് നിര്‍മിക്കുകയും നിയമ വിരുദ്ധമായി മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തത് സംബന്ധിച്ച് സംസ്ഥാന വഖ്ഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ മോയിന്‍ ബാപ്പുവിന്റെ നേതൃത്വത്തില്‍ ബോര്‍ഡിന് നല്‍കിയ പരാതിയിലാണ് നടപടി.
ബോര്‍ഡ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി യാഥാര്‍ഥ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ 23-ാം തിയതിയിലെ വഖ്ഫ് ബോര്‍ഡ് യോഗം നിര്‍ണായക തീരുമാനമെടുത്തത്. നിലവിലെ മഹല്ല് കമ്മിറ്റിയെ വഖ്ഫ് ആക്ട് 64-ാം വകുപ്പ് അനുസരിച്ചാണ് സസ്‌പെന്റ് ചെയ്തത്. തീരുമാനം രജിസ്‌ട്രേഡ് തപാലില്‍ കമ്മിറ്റിക്ക് വഖ്ഫ് ബോര്‍ഡ് അയച്ചുകൊടുത്തിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ മുതവല്ലിയായി പ്രവര്‍ത്തിക്കുന്നതിന് വഖ്ഫ് ബോര്‍ഡ് ജീവനക്കാരനെ നിയമിച്ചിരുന്നു. ഇതിനെതിരേ കാരന്തൂരിലെ ഒരുസ്ഥാപനത്തിലെ മതവിദ്യാര്‍ഥികളെ അണിനിരത്തി താത്തൂരില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിന് മഹല്ല് നിവാസികളുടെ കാര്യമായ പിന്തുണഉണ്ടായിട്ടുമില്ല.
അതേസമയം വഖ്ഫ് ബോര്‍ഡ് തീരുമാനം ഉചിതമാണെന്നാണ് കാന്തപുരം വിഭാഗത്തില്‍പെട്ട താത്തൂരിലെ ചിലര്‍ തന്നെ പറയുന്നത്. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് വഖ്ഫ് ബോര്‍ഡില്‍ മഹല്ല് കമ്മിറ്റി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്മിറ്റിയുടെ ഉടമസ്ഥതയില്‍ 76 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. പിന്നീട് ബന്ധപ്പെട്ടവരുടെ ഒത്താശയോടെ വന്‍തോതിലാണ് വഖഫ് ഭൂമി കൈയേറ്റം നടന്നത്.
വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ മന്ത്രിതല സമ്മര്‍ദം ചെലുത്തുന്നതായും ആരോപണമുണ്ട്. വഖ്ഫ്കാര്യ മന്ത്രിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്രയേറെ കൈയേറ്റം നടന്നിട്ടും അധികൃതര്‍ ഉത്തരവ് നടപ്പിലാക്കാതെ കൈയേറ്റക്കാര്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
ബോര്‍ഡിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികള്‍ക്കായി പത്തോളം വീട് നിര്‍മിക്കുകയും വിലപിടിപ്പുള്ള ഒട്ടേറെ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇവിടെയുള്ള വഖ്ഫ് സ്വത്ത് കൈയേറ്റം സംബന്ധിച്ച് പതിറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ വഖ്ഫ് ബോര്‍ഡില്‍ പരാതിയുള്ളതാണ്. അതിനിടയിലാണ് പുതിയ കൈയേറ്റം നടന്നത്.
സസ്‌പെന്‍ഷനിലുള്ള കമ്മിറ്റി ഇവിടെയുള്ള ശുഹദാ ആണ്ടുനേര്‍ച്ചപെട്ടിയിലെ സംഭാവന അടക്കമുള്ള വരുമാനങ്ങള്‍ എടുക്കുന്നത് മോഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വഖ്ഫ് ബോര്‍ഡ് നിയമം. വഖ്ഫ് ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ആര്‍ക്കും കൈമാറ്റം ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മരം മുറിച്ചുവിറ്റ വകയില്‍ ലഭിച്ച സംഖ്യ ബോര്‍ഡില്‍ കെട്ടിവയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഡിവിഷണല്‍ വഖ്ഫ് ഓഫിസറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."