HOME
DETAILS

സമസ്ത സത്യത്തിൻറെ വിശുദ്ധസാക്ഷ്യം

sathayasakhyam- The Stand of Samastha Kerala Jamiyyathul Ulama
  
അലവിഫൈസി കുളപ്പറമ്പ്
November 23, 2025 | 9:53 PM

sathayasakhyam- The Stand of Samastha Kerala Jamiyyathul Ulama

സത്യത്തിനുമേല്‍ അസത്യവും നേരിനുമേല്‍ നെറികേടും അധീശാധിപത്യം നേടാന്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്ന വല്ലാത്തൊരു ചുറ്റുപാടിലാണ് നാം. നേര്‍ക്കുനേരെയുള്ള ഇടപാടുകളും ഇടപെടലുകളും ആദായകരമല്ലെന്നും വക്രമായ വഴികളും രീതികളുമാണ് നിലനില്‍പ്പിന്റെ ആധാരശിലയെന്നും ജനം ധരിച്ചു തുടങ്ങിയിരിക്കുന്നു. സത്യവും ധര്‍മ്മവും ത്യാഗവുമൊക്കെ അര്‍ത്ഥശൂന്യങ്ങളായ വെറും അക്ഷരക്കെട്ടുകളാണെന്നും കാപട്യത്തിന്റെ രസതന്ത്രവും കുതന്ത്രങ്ങളുടെ കാണാചരടുകളുമാണ് ഇനി ജീവിതത്തിന്റെ മുന്നേറ്റത്തിനു ഊര്‍ജ്ജം പകരുകയെന്നും തീരുമാനിച്ചുറച്ചതുപോലെയുണ്ട്; പുതിയ ലോകത്തിന്റെ നീക്കം. ഇവിടെ സത്യത്തിന്റെ നിത്യസാന്നിദ്ധ്യത്തിനു വേണ്ടി ശബ്ദിക്കുക എന്നതു തന്നെ ഏറ്റവും വലിയ ധര്‍മ്മസമരമാണ്. 
സത്യസന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമാത്രമേ ഭൂമിയില്‍ മനുഷ്യന് നിലനില്‍ക്കാനാവൂ എന്നതാണ് വസ്തുത. അസത്യവും അധര്‍മ്മവും കണിക ആയുസ്സില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്നതിനുപുറമെ, സമൂഹത്തിന്റെ സ്വത്വത്തെയും അസ്തിത്വത്തെയും കൂടി ഖബറടക്കം ചെയ്യാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്കു ക്ഷണിക്കാന്‍ നിയുക്തരായ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും സത്യസാക്ഷികളാകാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ഖുര്‍ആന്‍ പറയുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സത്യസാക്ഷികളായി നിലകൊള്ളുന്നവരെന്ന നിലയില്‍ നീതിചെയ്യുക. നിങ്ങളുടെ ശരീരത്തിനോ മാതാപിതാക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ അത് ദോശകരമായി ഭവിച്ചാലും ശരി. അവര്‍ ധനികരോ ദരിദ്രരോ ആവട്ടെ. അല്ലാഹു അവരോട് കൂടുതല്‍ ബന്ധപ്പെട്ടവനാണ്. നീതിപാലിക്കാതെ ദേഹേച്ഛയെ പിന്തുടരരുത്. നിങ്ങള്‍ വ്യതിചലിക്കുകയോ സത്യസാക്ഷ്യ നിര്‍വഹണത്തില്‍ നിന്നു പിന്തിരിയുകയോ ചെയ്താല്‍, ശ്രദ്ധിക്കുക; അല്ലാഹു നിങ്ങളുടെ ചെയ്തികള്‍ സൂക്ഷ്മമായി അറിയുന്നവനാണ്''(ഖുര്‍ആന്‍ 4/135).

ലോകത്ത് സത്യസാക്ഷികളായി നിയോഗിക്കപ്പെട്ടവരാണ് വിശ്വാസികള്‍. അതില്‍ നിന്ന് അവര്‍ വ്യതിചലിക്കുമ്പോഴാണ് സ്രഷ്ടാവിന്റെ കോപത്തിനും ശാപത്തിനും അര്‍ഹരായിത്തീരുന്നത്. മനുഷ്യന്റെ ശാശ്വത വിജയത്തിനു സ്രഷ്ടാവ് സംവിധാനിച്ച സത്യസരണിയുടെ പേരാണ് ഇസ്ലാം. അതില്‍ ജനങ്ങളെ ഉറപ്പിച്ചുനിര്‍ത്താനാണ് പ്രവാചകന്മാര്‍ വന്നത്. അവരെ കളവാക്കുകയും നിഷേധിച്ചു തള്ളുകയും ചെയ്തവര്‍ക്കിടയിലാണ് തിന്മകള്‍ തിമര്‍ത്തു പെയ്തത്. ഏകദൈവ വിശ്വാസമെന്നത് പ്രാപഞ്ചിക സത്യമാണ്. പ്രപഞ്ചത്തിലെ ഓരോ അണുവും അവയുടെ സ്രഷ്ടാവിനെ ബോധ്യപ്പെടുത്തുകയും വിളിച്ചു പറയുകയും ചെയ്യുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്കു കണ്ണും കാതും ഖല്‍ബും തുറന്നിടുന്ന ഏതൊരു മനുഷ്യനും ആ സത്യം ഉള്‍ക്കൊള്ളാനാകും. അതിനു നേരെ അന്ധനും മൂകനും ബധിരനുമാകുന്നവരാണ് നിരീശ്വര-നിര്‍മതവാദികളായി കോലം കെട്ടുന്നവര്‍. യുക്തിക്ക് അപ്രമാദിത്വം നല്‍കുന്നുണ്ടെന്നു വാദിക്കുമ്പോള്‍ പോലും യുക്തിയുടെ സാധ്യതകളെ തള്ളിക്കളയുകയാണീ നാസ്തികര്‍. പ്രപഞ്ചത്തിന്റെ അനിഷേധ്യസത്യത്തെ കണ്ണടച്ചു നിഷേധിക്കുന്ന ഈ വിഭാഗമാണ് ഏറ്റവും വലിയ സത്യനിഷേധികള്‍. 

സ്രഷ്ടാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടവരാണ് ബഹുദൈവവിശ്വാസികള്‍. എല്ലാ വസ്തുക്കളെയും ഇല്ലായ്മയില്‍ നിന്നു ഉണര്‍വിലേക്ക് എത്തിച്ചതും സൃഷ്ടിച്ചു സംരക്ഷിച്ചു സംഹരിക്കുന്നതും ഏകശക്തിയാണെന്ന് തത്വത്തില്‍ അംഗീകരിക്കുമ്പോഴും പ്രയോഗത്തില്‍ തള്ളിക്കളയലാണ് പലപ്പോഴുമവര്‍. ദൈവത്തിനു സമന്മാരെയും അവതാരങ്ങളെയും കീഴ്ദൈവങ്ങളെയും അവര്‍ പ്രതിഷ്ഠിച്ചു. സത്യത്തില്‍ നിന്നുള്ള ഈ വ്യതിയാനം അവരെ നയിച്ചത് കല്ല്,കരട്, കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള്, മുരട്, മൂര്‍ഖന്‍ പാമ്പിനെ വരെ ആരാധിക്കുന്നതിലേക്കാണ്. ഈ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ക്കിടയില്‍ സത്യത്തെ അന്വേഷിച്ചു നടക്കുന്നവന്‍ കൂരിരുട്ടത്ത് കരിമ്പൂച്ചയെ തിരയുന്നവനാണ് വാസ്തവത്തില്‍. ദൈവത്തില്‍ പിതാവിനെയും മാതാവിനെയും പുത്രനെയും ആരോപിച്ചവര്‍ക്കും പിഴച്ചത് ഈ പോയിന്റില്‍ തന്നെയാണ്. ദൈവാസ്തക്യം കണ്ടെത്തിയിട്ടും സത്യം തിരിച്ചറിയാന്‍ അവര്‍ക്കു സാധിച്ചില്ല. അരൂപിയും അതുല്യനും അജയ്യനും അത്യുന്നതനുമായ സ്രഷ്ടാവിനെങ്ങനെയാണ് രൂപവും തുല്യതയും ഉണ്ടായി അവന്‍ അവതാരങ്ങളെയും സന്താനങ്ങളെയും സ്വീകരിക്കുക എന്ന നിഷ്‌കളങ്ക മനസ്സിന്റെ സത്യസന്ധമായ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഇസ്ലാമേതര മതങ്ങള്‍ പതറുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. ഇവിടെ സത്യത്തിനു മാത്രമേ പിടിച്ചുനില്‍ക്കാനാവൂ എന്ന് ബോധ്യപ്പെടുത്തുകയാണ് കളങ്കപ്പെട്ട മതവിശ്വാസങ്ങളെല്ലാം. 

ഏകദൈവമെന്ന ആത്യന്തിക സത്യം വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്ന ഏകമതമാണിസ്ലാം. അസത്യത്തിന്റെ സര്‍വ്വ സിംബലുകളെയും അത് നിരാകരിക്കുന്നു. സത്യമെത്ര കയ്പേറിയതാണെങ്കിലും അത് പറയുകയും ആ പക്ഷത്തു നില്‍ക്കുകയും വേണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആദര്‍ശത്തിലും അനുഷ്ഠാനത്തിലും നിലപാടുകളിലും ചിന്തകളിലുമെല്ലാം ഈ സത്യസന്ധത മുറുകെ പിടിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. അതു നിര്‍വ്വഹിക്കാതെ വരുന്നയിടത്താണ് ആദര്‍ശവൈകല്യവും അനുഷ്ഠാന വൈകൃതവും നിലപാടുകളുടെ പാപരത്വവുമെല്ലാം കടന്നുകൂടുന്നത്. വിശ്വാസാദര്‍ശങ്ങളിലും അനുഷ്ഠാന കര്‍മങ്ങളിലും അസത്യത്തിന്റെ അധിനിവേശം ഉണ്ടാകുന്നത് ഗൗരവത്തോടെയാണ് ഇസ്ലാം കാണുന്നത്. മതത്തില്‍ നിന്നു തെറിച്ചുപോകാന്‍ പോലും അതിടവരുത്തുമെന്നാണ് പ്രാമാണിക പക്ഷം. 
ആദര്‍ശത്തിന്റെ സത്യസാക്ഷ്യം 

വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുകയും മുഹമ്മദ് നബി (സ) ജീവിച്ചുകാണിക്കുകയും നാളിതുവരെയുള്ള വിശ്വാസികളുടെ സംഘം കടന്നുപോവുകയും ചെയ്ത രാജവീഥിയാണ് ഇസ്ലാമിന്റെ ആദര്‍ശധാര. അന്ത്യനാള്‍ വരെ കളങ്കവും കാലൂഷ്യവും കലരാതെ നിത്യശോഭയോടെ ജ്വലിച്ചു നില്‍കുന്ന സത്യസരണിയാണത്. പക്ഷെ, ഈ പാതയുടെ ഇരുപാര്‍ശ്വങ്ങളിലും പുതിയ കുറെ ഇടവഴികളും ഇടുങ്ങിയ ഗര്‍ത്തങ്ങളും സാത്താന്‍ ഒരുക്കിവെച്ചിട്ടുണ്ട്. നേരിന്റെ വഴിത്താരയിലൂടെ കടന്നുപോവുന്നവരെ കബളിപ്പിച്ചു റൂട്ടു തെറ്റിക്കുകയാണവന്‍. അങ്ങനെ റൂട്ടുതെറ്റിയ ഒരുപാട് പ്രസ്ഥാനങ്ങള്‍ മുസ്ലിം ലോകത്ത് ജനിച്ചുമരിച്ചിട്ടുണ്ട്.
അത്തരം പ്രസ്ഥാനങ്ങളില്‍ വിശ്വാസികള്‍ ഒരിക്കലും പെട്ടുപോകരുതെന്ന് മുഹമ്മദ് നബി (സ) ഉണര്‍ത്തിയിട്ടുണ്ട്. തന്റെ അന്തിമ ഉപദേശത്തില്‍ അവിടുന്ന് ഊന്നിപറഞ്ഞത് അത്തരം കാര്യങ്ങളാണ്. ''എന്റെ ശേഷം നിങ്ങളാരെങ്കിലും ജീവിച്ചിരിക്കുന്ന പക്ഷം; ധാരാളം ഭിന്നതകള്‍ കാണേണ്ടിവരും. അന്നേരം രക്ഷക്കുവേണ്ടി നിങ്ങള്‍ എന്റെ സന്മാര്‍ഗദര്‍ശകരായ പ്രതിനിധികളുടെ സുന്നത്തും മുറുകെ പിടിക്കുക. അണപ്പല്ലുകൊണ്ട് നിങ്ങളതിനെ കടിച്ചു പിടിക്കുക. നവീന ആശയങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. എല്ലാ നവീനാശയങ്ങളും മാര്‍ഗഭ്രംശമാകുന്നു''(അബൂദാവൂദ് 4607, തുര്‍മുദി 2678, ഇബ്നുമാജ 42,43, അഹ്‌മദ് 42,26).
ഭിന്നതയുടെ വക്താക്കള്‍ ഉയര്‍ത്തുന്ന ന്യായങ്ങള്‍ക്കും വാദങ്ങള്‍ക്കും മുന്നില്‍ വിശ്വാസികള്‍ പതറിപോകാന്‍ കൂടുതല്‍ സാധ്യതയുണ്ടായതുകൊണ്ടാണിവിടെ തന്റെയും സ്വഹാബികളുടെയും ചര്യകള്‍ മുറകെ പിടിച്ചാല്‍ മാത്രം പോരാ, അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുക കൂടി വേണമെന്ന് നബി (സ) പ്രത്യേകം നിര്‍ദ്ദേശിച്ചത്. സമുദായത്തില്‍ ഭിന്നതയുണ്ടായാല്‍ വിശ്വാസികളെവിടെ നില്‍ക്കണമെന്നു പഠിപ്പിക്കുന്ന മറ്റൊരു ഹദീസ് കാണുക. 
''തീര്‍ച്ചയായും എന്റെ സമുദായം പിഴച്ച മാര്‍ഗത്തില്‍ ഏകോപിക്കുകയില്ല. ഭിന്നതയുണ്ടായാല്‍ നിങ്ങള്‍ ഭൂരിപക്ഷത്തെ പിന്തുടരുക''(ഇബ്നുമാജ 3940).

മുസ്ലിം സമുദായത്തില്‍ വ്യാപകമായ വ്യതിയാനവും വൈകല്യവും സംഭവിക്കുകയില്ലെന്നും ഭിന്നതകളുണ്ടാവുമ്പോള്‍ ഭൂരിപക്ഷത്തിന്റെ കൂടെ നില്‍ക്കണമെന്നും പഠിപ്പിക്കുകയാണിവിടെ പ്രവാചകന്‍. മുസ്ലിം ബഹുഭൂരിപക്ഷത്തെ ശിര്‍ക്കിന്റെയും കുഫ്റിന്റെയും ബിദ്അത്തിന്റെയും വക്താക്കളാക്കി ചിത്രീകരിക്കുകയായിരുന്നു നാളിതുവരെ സമുദായത്തില്‍ പ്രത്യക്ഷപ്പെട്ട നവീനവാദികളെല്ലാം. അവരുടെ ആരോപണങ്ങളുടെ മുനയൊടിക്കാനും ബിദ്അത്തിന്റെ അധിനിവേശത്തില്‍ നിന്നു ഉമ്മത്തിനെ കാത്തു രക്ഷിക്കാനും രൂപംകൊണ്ട ഇസ്ലാമിന്റെ മുഖ്യധാരയാണ് അഹ്ലുസുന്നത്തി വല്‍ജമാഅ. സത്യമതത്തിന്റെ തനിമയും മഹിമയും യാതൊരു കോട്ടവും തട്ടാതെ സംരക്ഷിക്കുന്ന ആദര്‍ശസരണിയാണത്. വിവിധ കാലഘട്ടങ്ങളില്‍ അതിനെ തകര്‍ക്കാനും നശിപ്പിക്കാനുമാണ് ബിദ്അത്ത് പ്രത്യക്ഷപ്പെട്ടത്. അങ്ങിനെ വന്നവയാണ് ഖവാരിജിസം, ശിഇസം, മുഅ്തസ്ലിസം, വഹാബിസം, മൗദീദിസം തുടങ്ങിയ പ്രസ്ഥാനങ്ങള്‍. ഇസ്ലാമിന്റെ തനിമയും സംശുദ്ധിയുമാണ് ഈ കക്ഷികള്‍ ചോദ്യം ചെയ്തത്. ഉമ്മത്തിലെ ഏറ്റവും ഉത്തമരായ തലമുറ ജീവിച്ചിരുന്ന കാലത്തുതന്നെ അവരതു തുടങ്ങി. സ്വഹാബികള്‍ മതത്തിന്റെ പുറത്താണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഖവാരിജുകള്‍ അരങ്ങേറിയതു തന്നെ. ഇസ്ലാമിന്റെ ഖലീഫയെയും മുസ്ലിംകളുടെ സംഘശക്തിയെയും തകര്‍ത്തെറിയുകയായിരുന്നു അവരുടെ ലക്ഷ്യം. 

പിന്നീട് മുഅ്തസിലികള്‍ വന്നു. പ്രമാണങ്ങള്‍ക്കപ്പുറം സ്വന്തം യുക്തിയെയും ന്യായങ്ങളെയുമാണ് അവര്‍ ആധാരമാക്കിയത്. ഇസ്ലാമിന്റെ മണ്ണില്‍ മുളച്ച ഭൗതികവാദത്തിന്റെ വിഷച്ചെടിയായിരുന്നു യഥാര്‍ത്ഥത്തില്‍ മുഅ്തസിലിസം. ഭരണാധികാരികളെ സ്വാധീനിച്ചുകൊണ്ടാണവര്‍ മതത്തിന്റെ ആദര്‍ശാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. പക്ഷെ, സത്യത്തില്‍ അടിയുറച്ചു നിന്ന പണ്ഡിത കേസരികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കും നയങ്ങള്‍ക്കും മുന്നില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. അധികാരവും സമ്പത്തും ഉപയോഗിച്ചു പണ്ഡിതന്മാരെ പ്രീണിപ്പിച്ചു വശത്താക്കാന്‍ മുഅ്സിലികള്‍ ശ്രമിച്ചിരുന്നു. തങ്ങളുടെ വാദങ്ങള്‍ അംഗീകരിക്കാത്തവരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടും ജയില്‍ശിക്ഷക്കുവിധിച്ചും അവര്‍ മുഅ്തസിലി വാദങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു. ഇമാം അഹമദ്ബിന്‍ ഹമ്പലിനെ പോലുള്ളവര്‍ മുഅ്തസിലിസത്തിന്റെ അഗ്‌നി പരീക്ഷണത്തെ അതിജയിച്ചു മുന്നേറി. വിശ്വാസികള്‍ സത്യത്തിന്റെ പണ്ഡിതന്മാര്‍ക്ക് പിന്തുണനല്‍കി. അങ്ങനെ മുസ്ലിം ലോകത്തെ വിറപ്പിച്ചു നിര്‍ത്തിയ മുഅ്തസിലി പ്രസ്ഥാനം ചരിത്രത്തിന്റെ ശ്മശാന ഭൂമിയിലേക്ക് തള്ളപ്പെട്ടു. പഴയ ചരിത്രപുസ്തകങ്ങളിലല്ലാതെ ഇന്നതിനു ഇടമില്ല. 

മുഅ്തസിലുകള്‍ പോലും തോറ്റുപിന്മാറിയ ഇസ്ലാമിന്റെ ആദര്‍ശധാരയില്‍ ഇറങ്ങികളിക്കാന്‍ പിന്നീട് നൂറ്റാണ്ടുകളോളം ആരും ധൈര്യപ്പെട്ടില്ല. ഇടക്കാലത്ത് ഇബ്നുതീമിയ്യ (1262-1328) ഇറങ്ങിയൊന്ന് ഇടപെടാന്‍ ശ്രമിച്ചു. ഹമ്പലി മദ്ഹബുകാരനായി പ്രത്യക്ഷപ്പെട്ട അദ്ദേഹം പിന്നീട് മദ്ഹബുകള്‍ക്കു വിരുദ്ധമായി വിധിപറയാനും സ്വന്തമായൊരു ആദര്‍ശസരണി രൂപപ്പെടുത്തിയെടുക്കാനും ശ്രമിക്കുകയായിരുന്നു. ഇസ്തിഗാസ,ഖബര്‍ സിയാറത്ത്, സൂഫീ ത്വരീഖത്തുകള്‍ എന്നിവയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. തൗഹീദിനെ മുന്‍ഗാമികള്‍ക്കു വിരുദ്ധമായി ഉലൂഹിയ്യ, റുബൂബിയ്യ എന്നിങ്ങനെ വിഭജിച്ചു.

ജാഹീലികാലഘട്ടത്തിലെ മക്കാമുശ്രിക്കുകളെല്ലാം അല്ലാഹുവിന്റെ റുബൂബിയ്യത്ത് അംഗീകരിച്ചവരായിരുന്നെന്നും ആരാധന (ഇബാദത്ത്) മറ്റുള്ളവര്‍ക്ക് സമര്‍പ്പിച്ചതാണ് അവര്‍ ചെയ്ത ഏക അബദ്ധമെന്നും സ്ഥാപിക്കാനാണ് അദ്ദേഹം തൗഹീദില്‍ ഈ വിഭജനം നടത്തിയത്. അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുന്ന മുസ്ലിംകള്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ മഹാത്മാക്കളെ വിളിച്ചു സഹായാര്‍ത്ഥ (ഇസ്തിഗാസ) നടത്തുന്നത് മുസ്ലിം ലോകത്തുടനീളം തുടര്‍ന്നുവരുന്നതാണ്. അതിനെ ശിര്‍ക്കിന്റെ പട്ടികയില്‍ പെടുത്തിയാണ് ഇബ്നുതീമിയ്യ ഈ വേല ഒപ്പിച്ചത്. തനിക്കു മുമ്പു ജീവിച്ചുമരിച്ചുപോയ ഏഴുനൂറ്റാണ്ടുകാലത്തെ മുസ്ലിംകളെ മുഴുവന്‍ ഒറ്റയടിക്ക് മുശ്രിക്കുകളാക്കി തീര്‍ക്കാനാണ് അദ്ദേഹം ഒരുമ്പെട്ടത്. അതിനു മുമ്പ് മറ്റാരും അത്തരമൊരു ശിര്‍ക്കാരോപണത്തിനു ഒരുമ്പെട്ടിട്ടില്ല. 

വികലവും വികൃതവുമായ ദൈവസങ്കല്പമാണ് അദ്ദേഹം അവതരിപ്പിച്ചത്. അല്ലാഹുവിനു ശരീരാവയവങ്ങളുണ്ടെന്നും അവന്‍ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നും ഇബ്നുതീമിയ്യ വാദിച്ചു. അഹ്ലുസ്സുന്നയുടെ മുഖ്യപ്രചാരകരും പ്രബോധകരുമായ അശ്അരികളെയും അശ്അരീ സരണിയെയും അദ്ദേഹം വിമര്‍ശിച്ചു. തസവ്വുഫിനെയും സൂഫികളെയും നിരാകരിച്ചുതള്ളി. അപകടകരമായ ഇത്തരം വാദങ്ങളിലൂടെ പുതിയൊരു ചിന്താസരണി രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ച ഇബ്നുതീമിയ്യയെ അക്കാലത്തെ ക്രാന്തദര്‍ശികളായ പണ്ഡിതന്മാര്‍ ചെറുത്തുതോല്‍പ്പിച്ചു. സംവാദങ്ങളിലും വാദപ്രതിവാദങ്ങളിലും അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാനായില്ല. കോടതികളില്‍ പോലും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജയിലില്‍ പോകേണ്ടി വന്നു. ഇമാം തഖിയുദ്ദീന്‍ സുബുകി(1284-1355), പുത്രന്‍ താജുദ്ദീന്‍ സുബുകി(1326-1370) സഫിയുദ്ദീന്‍ ഹിന്ദി(1242-1317) തുടങ്ങിയ അദ്ദേഹത്തിന്റെ സമകാലിക പണ്ഡിതന്മാര്‍ ഇബ്നു തീമിയ്യന്‍ വാദങ്ങളുടെ മുനയൊടിച്ചവരാണ്. 'അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും, അന്ധനും ബധിരനും നിന്ദ്യനുമാക്കിത്തീര്‍ക്കുകയും ചെയ്തവനാണ്' എന്നാണ് ഇബ്നു ഹജരില്‍ ഹൈതമി(1504-1567) അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 

ഇബ്നു തീമിയ്യയുടെ പതനത്തോടെ കെട്ടടങ്ങിയ മതനവീകരണവാദം പിന്നീട് തലപൊക്കുന്നത് 18-ാം നൂറ്റാണ്ടിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇബ്നു അബ്ദില്‍ വഹാബി(1703-1787)ന്റെ വഹാബീ പ്രസ്ഥാനത്തിലൂടെയാണ് ഇബ്നുതീമിയ്യന്‍ ചിന്തകളും മുജസ്സീമി, മുഅ്തസിലീ ആശയങ്ങളും പുനര്‍ജനിക്കുന്നത്. ആധുനിക ചരിത്രത്തില്‍ മുസ്ലിം ഉമ്മത്തിനു ഏറ്റവും കൂടുതല്‍  ദുരന്തം സമ്മാനിച്ച പ്രസ്ഥാനമാണ് വഹാബിസം. കള്ളപ്രവാചകനായിരുന്ന മുസൈലിമയും ഉഗ്രവാദികളായിരുന്ന ഖവാരിജിയ്യാക്കളും ഉദയം ചെയ്ത നജ്ദ പ്രദേശത്തു തന്നെയാണ് വഹാബിസവും ജന്മം കൊണ്ടത്. ഫിത്നയുടെ പ്രഭവകേന്ദ്രം എന്നാണ് നബി(സ) ആദ്യമേ അതേകുറിച്ച് പ്രവചിച്ചത്. 

ഭരണാധികാരികളെയും പ്രാദേശിക നേതാക്കളെയും സ്വാധീനിച്ചു വശത്താക്കി അധികാരത്തിന്റെ ദണ്ഡുപയോഗിച്ചാണ് വഹാബിസം മുന്നേറിയത്. അക്കാലത്തു മുസ്ലിം ലോകത്തിന്റെ രാഷ്ട്രീയ ശക്തിയായിരുന്ന ഉസ്മാനിയ്യാ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ വഹാബികള്‍ക്ക് സര്‍വ്വ പ്രോത്സാഹനവും നല്‍കി. ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ എ.ഡി. 1724-ല്‍ ഇബ്നു അബ്ദില്‍ വഹാബിയുമായി നടത്തിയ ഉപജാപങ്ങളുടെ അനന്തരഫലമാണ് യഥാര്‍ത്ഥത്തില്‍ വഹാബിസം. പാരമ്പര്യ മുസ്ലിംകളെ മുഴുവന്‍ ശിര്‍ക്കും കുഫ്റും ആരോപിച്ചു മതത്തില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുകയും അതിനുവേണ്ടി പ്രമാണങ്ങളില്‍ അട്ടിമറി നടത്തുകയുമാണ് അതിന്റെ ആചാര്യന്മാര്‍ ചെയ്തത്. തൗഹീദ്-ശിര്‍ക്ക്, സുന്നത്ത്-ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളില്‍ ഇബ്നുതീമിയ്യയുടെ വാദങ്ങളാണ് പലപ്പോഴും വഹാബിസം പാടി അവതരിപ്പിച്ചത്. ചില കാര്യങ്ങളിലാകട്ടെ അവര്‍ ഇബ്നുതീമിയ്യയെയും കടത്തിവെട്ടി. ഇസ്തിഗാസയെ വിമര്‍ശിച്ച ഇബ്നുതീമിയ്യ തവസ്സുലിനോട് അല്പം മിതമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. നബി (സ) യെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. വഹാബികള്‍ ഇവിടെ തവസ്സുലിനെപോലും ശിര്‍ക്കിന്റെ മുന്‍നിരയില്‍ എണ്ണി മുസ്ലിംകളെ മുഴുവന്‍ മതഭ്രഷ്ടരാക്കി ചിത്രീകരിച്ചു. 
ഈ ശിര്‍ക്കാരോപണത്തിലൂടെ ഇസ്ലാമിന്റെയഥാര്‍ത്ഥ ചിത്രമാണ് വഹാബിസം മറച്ചു വെച്ചത്. വഹാബികള്‍ വിവാദമാക്കിയ തവസ്സുല്‍, ഇസ്തിഗാസ, തബറുക്, തുടങ്ങിയവയെല്ലാം അതിനുമുമ്പുള്ള

പന്ത്രണ്ടുനൂറ്റാണ്ടുകാലത്തെ ഇസ്ലാമിന്റെ ഇടമുറിയാത്ത പാരമ്പര്യവും അനുഷ്ഠാനചര്യയുമാണ്. യുദ്ധക്കളത്തില്‍ വെച്ച് 'വരാനിരിക്കുന്ന പ്രവാചകന്റെ ഹഖുകൊണ്ട് ഞങ്ങളെ സഹായിക്കേണമേ' എന്നു പ്രാര്‍ത്ഥിക്കുന്ന ഇസ്രാഈല്യരുടെ കഥ പറയുന്നത് വിശുദ്ധ ഖുര്‍ആന്‍ (അല്‍ബഖറ: 89) ആണ്. 'നിന്റെ നബിയുടെയും മുമ്പുകഴിഞ്ഞുപോയ മറ്റു അമ്പിയാക്കളുടെയും ഹഖ്കൊണ്ട് എന്റെ ഉമ്മ ഫാത്വിമ ബിന്‍ത് അസദിനു നീ പൊറുത്തുകൊടുക്കണേ' എന്നു മുഹമ്മദ് നബി (സ) പ്രാര്‍ത്ഥിച്ചതുകാണാം. (ത്വബ്റാനി, ഹാകിം, ഇബ്നുഹിബ്ബാന്‍, ഇബ്നു അബീശൈബ, അബൂനുഐം) കാഴ്ച തിരിച്ചുകിട്ടാന്‍ സഹായാര്‍ത്ഥന നടത്തിയ അന്ധനു തവസ്സുലിന്റെയും ഇസ്തിഗാസയുടെയും പ്രാര്‍ത്ഥനാവചനങ്ങള്‍ പഠിപ്പിച്ചു കൊടത്തതും (തുര്‍മുദി, നസാഇ, ബൈഹഖി, ത്വബ്റാനി, ഇബ്നുമാജ) സ്വര്‍ഗം ഉള്‍പ്പെടെയുള്ള എന്തു തന്നോട് ചോദിക്കാമെന്ന് റബീഅ(റ) യോട് പുണ്യ നബി(സ) പറഞ്ഞതും (മുസ്ലിം) ഹദീസിലുണ്ട്. 

നബി(സ) യേയും നബികുടുബത്തെയും മധ്യവര്‍ത്തിയാക്കി(തവസ്സുല്‍) മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് ഉമറുല്‍ ഫാറൂഖ്(റ) ആണ്(ബുഖാരി). അദ്ദേഹത്തിന്റെ പുത്രനും മുത്തബിഉസുന്ന (തിരുചര്യയെ ഒന്നൊഴിയാതെ പിന്തുടരുന്നയാള്‍) എന്ന പേരില്‍ പ്രസിദ്ധനായ സ്വഹാബിയുമായ ഇബ്നു ഉമര്‍(റ) സ്വന്തം കാലിന്റെ ഉളുക്കുമാറാന്‍ വേണ്ടി യാ മുഹമ്മദാഹ്... എന്നു വിളിച്ചു ഇസ്തിഗാസ നടത്തിയ പ്രമുഖനാണ്. റൗളാശരീഫില്‍ ചെന്നു ''നേതാവേ, അങ്ങയുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് ഞാനിതാവന്നിരിക്കുന്നു....' എന്നു തുടങ്ങുന്ന കവിത ആലപിച്ച ഇമാം അബൂ ഹനീഫ(റ) യെ തൊട്ടടുത്ത തലമുറയില്‍ കണ്ടെത്താനാകും (ഖസ്വീദത്തുനുഅ്മാനി). വിഷമഘട്ടത്തില്‍ ആ അബൂഹനീഫയുടെ ഖബറിടത്തില്‍ ചെന്നു പ്രാര്‍ത്ഥിച്ചു പ്രതിവിധികണ്ടെത്തുന്ന ഇമാം ശാഫിഈ(റ)യെയാണ് അടുത്ത ഘട്ടത്തില്‍ നാം കാണുന്നത് (താരീഖു ബഗ്ദാദ്). നബി(സ)യെ തവസ്സുലാക്കി ദുആ ചെയ്യല്‍ മദീനാ സന്ദര്‍ശന വേളയില്‍ പാലിക്കേണ്ട മര്യാദയാണെന്ന് പഠിപ്പിക്കുന്ന ഇമാം ഗസ്സാലി (റ)യും (ഇഹ്യ) ഇമാം നവവി(റ)യും (ഈളാഹ്) ശേഷം വരുന്നത്. അവസാനം തവസ്സുല്‍ ഇസ്തിഗാസ വിഷയത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ഇബ്നുതീമിയ്യ ഒരുമ്പെട്ടപ്പോള്‍ അവ പുണ്യകര്‍മ്മമാണെന്നു സ്ഥാപിക്കാന്‍ ഇമാം സുബുക്കി(റ)യെ പോലുള്ളവരും(ശിഫാഉസ്സഖാം) രംഗത്തുവരുന്നുണ്ട്. 

ഇസ്ലാമിന്റെ ആദര്‍ശധാരയില്‍ കലഹം സൃഷ്ടിക്കാന്‍ വഹാബികള്‍ നടത്തിയ കുപ്രചരണങ്ങളോടുള്ള വിവിധ നൂറ്റാണ്ടുകളിലെ മുസ്ലിം ഉമ്മത്തിന്റെ സമീപനം ഇവിടെ വ്യക്തമാണ്. അതാണ് ഇസ്ലാമിന്റെ സത്യസരണി. ഈ സരണിയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അല്ലാഹുവിനു കൈകാലുകളും മറ്റു ശരീരാവയവങ്ങളും ഉണ്ടെന്നും അവന്‍ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നും വാദിക്കാന്‍ അവര്‍ക്ക് ധൈര്യം വന്നത്. ദൈവത്തിന്റെ ജഢാവിഷ്‌കാരമെന്നത് വിഗ്രഹാരാധയുടെ പ്രാരംഭ പടിയാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണവര്‍ ഇത്തരം അപകടകരമായ വാദങ്ങള്‍ സമൂഹത്തിലേക്ക് എഴുന്നള്ളിച്ചത്. 
വഹാബിസത്തെ കൂടുതല്‍ പരിഷ്‌കരിച്ചുകൊണ്ട് ഈജിപ്തില്‍ നിന്നും ഇസ്ലാഹീ പ്രസ്ഥാനമെന്ന ബാനറില്‍ ജമാലുദ്ദീന്‍ അഫ്ഗാനി(1838-1898) മുഹമ്മദ് അബ്ദു(1849-1905), റശീദ്റിള(1865-1935) എന്നീ ത്രിമൂര്‍ത്തികള്‍ രംഗപ്രവേശം ചെയ്തു. ഇസ്ലാമിനെ അടിമുടി ഉടച്ചുവാര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇന്നു മുസ്ലിം ലോകത്തുകാണുന്ന മിക്ക മതനവീകരണ പ്രസ്ഥാനങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നത് ഈ ത്രിമൂര്‍ത്തികളായിരുന്നു. കേരളത്തിലെ നദ്വത്തുല്‍ മുജാഹിദീന്‍ പോലും യഥാര്‍ത്ഥത്തില്‍ ആശയം സ്വീകരിച്ചതും അനുകരിച്ചതും ഇവരെയാണ്. നദ്വത്തുകാര്‍ പലയിടത്തും അതുറക്കെ പറയുകയും എഴുതുകയും ചെയ്തതാണ്. എന്നാല്‍ വിനാശത്തിന്റെ ഈ മൂന്നു അടുപ്പിന്‍കല്ലുകളും വാസ്തവത്തില്‍ ജൂത ഭീകരപ്രസ്ഥാനമായ മാസോണിസത്തിന്റെ വക്താക്കളും ചാരന്മാരുമായിരുന്നുവെന്ന സത്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഊര്‍ജ്ജം സ്വീകരിച്ചത് മാസോണിസത്തിന്റെ പ്രചാരകരും പ്രബോധകരുമായ ത്രിമൂര്‍ത്തികളില്‍ നിന്നാണെന്നത് അവര്‍ക്കു സത്യസരണിയുടെ വിശുദ്ധി എന്നോ നഷ്ടപ്പെട്ടുപോയി എന്നതിന്റെ തെളിവാണ്. 

ഇസ്ലാമിന്റെ ആദര്‍ശസരണിയില്‍ ക്രയവിക്രയം നടത്താന്‍ ശ്രമിച്ച മറ്റൊരു വിഭാഗമാണ് അബുല്‍ അഅ്ലാ മൗദൂദി(1903-1979) യുടെ ജമാഅത്തെ ഇസ്ലാമിയും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതയില്‍ കമ്മ്യൂണിസത്തനുണ്ടായ വളര്‍ച്ചയും മുന്നേറ്റവും കണ്ടു അന്തംവിട്ട മൗദൂദി ഇസ്ലാമിനെ അതേ മാതൃകയില്‍ ഉടച്ചുവാര്‍ത്തു ഒരു ഇസമാക്കി ചിത്രീകരിക്കുകയായിരുന്നു. ഹുകൂമത്തെ ഇലാഹി എന്നപേരില്‍ അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങള്‍ ഇന്ത്യാ-ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം കൂടുതല്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തി എന്നത് ഒരു വസ്തുതയാണ്. 

മതത്തിന്റെ വിശുദ്ധ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഒട്ടനവധി പ്രസ്ഥാനങ്ങള്‍ പിന്നെയുമുണ്ട്. ശീഇസം, തബ്ലീഗ് ജമാഅത്ത്, ഖാദിയാനിസം, ബഹായിസം തുടങ്ങിയ ഇസ്ലാമിന്റെ ലേബലില്‍ അറിയപ്പെടുന്നതും അല്ലാത്തതുമായ പ്രസ്ഥാനങ്ങള്‍ അവയില്‍ ചിലതുമാത്രം. 
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, കേരളീയ മുസ്ലിംകളുടെ ഈമാനിനെ കാത്തു സംരക്ഷിക്കാനും ബിദ്അത്തിന്റെയും ആദര്‍ശവ്യതിയാനത്തിന്റെയും കെണിവലയില്‍ നിന്നു അവരെ തടഞ്ഞു നിര്‍ത്താനും എക്കാലത്തും ഇവിടെ സത്യത്തിന്റെ ഉലമാക്കളുണ്ടായിട്ടുണ്ട്. 1921 നു ശേഷം ബിദ്അത്ത് സംഘടിത രൂപം പ്രാപിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട പണ്ഡിത ശ്രേഷ്ഠരും സംഘടിച്ചു ശക്തരായി. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയെന്ന പേരില്‍ മുസ്ലിംകേരളത്തിന്റെ വിധി നിര്‍ണ്ണയിച്ച പ്രസ്ഥാനമാണ് ആ പണ്ഡിതശ്രേഷ്ഠരുടെ സംഘശക്തിയുടെ ഫ്രെയിംവര്‍ക്ക് പെട്രോഡോളറുപയോഗിച്ചു മുസ്ലിം ലോകത്തിന്റെ പലപ്രദേശങ്ങളെയും വഹാബിസവും മറ്റും ബിദ്അത്തിന്റെ ചെളിക്കുണ്ടിലേക്ക് തള്ളിയിട്ടപ്പോഴും, ഈ മലയാളക്കരയെ അവരുടെ സാംസ്‌കാരികാധിനിവേശത്തില്‍ നിന്നുകാത്തുരക്ഷിക്കാന്‍ ഒരു പരിധിവരെ സാധിച്ചത് കേരളത്തിലെ സമസ്തയുടെ സാന്നിദ്ധ്യം കൊണ്ടുമാത്രമാണ്. 

വേശത്തിലും രൂപത്തിലും ഇസ്ലാമിന്റെ അടയാളമുദ്രകള്‍ പ്രകടിപ്പിച്ചും അകത്ത് ബിദ്അത്തിന്റെ വിഷപ്പത്തിയൊളിപ്പിച്ചും രംഗത്തു വന്ന തബ്ലീഗിന്റെ തനിനിറം തുറന്നുകാട്ടുന്നതിലും തസവ്വുഫിന്റെയും ത്വരീഖത്തിന്റെയും വ്യാജകാര്‍ഡിറക്കി ഉമ്മത്തിന്റെ ആത്മീയ ഉണര്‍വിനെ ചൂഷണം ചെയ്യാനെത്തിയ കള്ളത്വരീഖത്തുകാരെ പിടിച്ചുകെട്ടുന്നതിലും ഈ പണ്ഡിതസഭ നടത്തിയ ദൗത്യം വളരെ പ്രശംസാര്‍ഹമാണ്. നൂരിഷ, കൊരൂര്‍, ചോറ്റൂര്‍, ശംസിയ്യ, ആലുവ..... തുടങ്ങിയ കപട ആത്മീയ വേദികള്‍ നിഷ്പ്രഭമായത് സമസ്തയുടെ സത്യസരണിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പോരാട്ടം കൊണ്ടു മാത്രമാണ്. 
അവസാനം പണ്ഡിത വേഷധാരിയായ ഒരാള്‍ തിരുനബി(സ)യുടേത് എന്നു പറഞ്ഞു കുറച്ചു മുടിനാരുകളുമായി പ്രത്യക്ഷപ്പെടുകയും ആ പേരില്‍ വിശ്വാസികളെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യാന്‍ ഇറങ്ങിതിരിക്കുകയും ചെയ്തപ്പോള്‍, പ്രസ്തുത മുടി നബി(സ) യുടേതാണെങ്കില്‍ അതിന്റെ ആധികാരികത തെളിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സമസ്തയുടെ ഇടപെടല്‍ കേരളീയ പൊതുസമൂഹം ഏറ്റെടുത്തു. ഇന്നത് ഏറ്റുനടക്കുന്നവര്‍ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. 
അതേ! സത്യത്തിന്റെ വിശുദ്ധസാക്ഷ്യമാണ് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ. വിശ്വാസത്തിലും ആദര്‍ശത്തിലും വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം ആ സത്യസന്ധത നിലനിര്‍ത്തണമെന്നാണ് സമസ്ത പൊതുസമൂഹത്തോട് പറയുന്നത്. അതിന്റെ നേതൃത്വത്തിലിരിക്കുന്ന നിഷ്‌കാമ കാര്‍മികളായ പണ്ഡിതന്മാര്‍ സത്യസാക്ഷ്യത്തിന്റെ ജീവനുള്ള ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെ നമുക്ക് ആ പണ്ഡിത ശ്രേഷ്ഠരുടെ പിന്നില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കാം.


An in-depth Malayalam discourse on the ideological struggle against falsehood and deviation in Islamic faith, tracing historical reformist movements like Wahhabism, Ibn Taymiyyah's ideas, and modernist influences, while highlighting the role of Samastha Kerala Jamiyyathul Ulama in preserving the purity of Islamic belief and protecting Kerala Muslims from doctrinal corruption.

( സമസ്ത 85ാം വാർഷിക സുവനീർ )

Archive Note  : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.

 


 

 


അലവിഫൈസി കുളപ്പറമ്പ്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെ റോഡില്‍ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലിസ്

Kerala
  •  2 days ago
No Image

100 രൂപ കൊടുത്താൽ 11,02,654 ഇറാൻ റിയാൽ കിട്ടും; കുത്തനെ ഇടിഞ്ഞ് ഇറാൻ കറൻസി, നാടെങ്ങും കലാപം 

International
  •  2 days ago
No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  2 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  2 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  2 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  2 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  2 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  2 days ago


No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  2 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  2 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  2 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  2 days ago