കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവും കോട്ടയം സ്വദേശിയെന്ന് സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലിസ് പറയുന്നു. ഷേര്‍ളിയുടെ മൃതദേഹം കഴുത്തറത്ത നിലയിലും യുവാവിന്റേത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ആയിരുന്നു സംഭവം. ഷേര്‍ളിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.
ഷേര്‍ളിയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടെ ഇവരെ പരിചയമുള്ള ഒരാള്‍ പൊലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയര്‍കേയ്സില്‍ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
ആറ് മാസം മുമ്പാണ് ഷേര്‍ളി ഇവിടേക്ക് താമസത്തിനെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി പൊലിസ് വ്യക്തമാക്കി.
a woman and a man were found dead inside a house at kuavappally, kanjirappally in kottayam district, with police suspecting murder followed by suicide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."