HOME
DETAILS

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

  
Web Desk
January 12, 2026 | 1:36 AM

delhi air quality down and winter on peak yellow alert

ന്യൂഡൽഹി: വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും കൂടി രൂപപ്പെട്ടതോടെ ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നുമാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിൽ താപനിലയിൽ കുത്തനെ ഇടിവ് അനുഭവപ്പെടുന്നതിനാൽ കാലാവസ്ഥ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഫ്ദർജങ്ങിൽ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
 
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജനുവരിയിലെ ഏറ്റവും കുറഞ്ഞ  താപനിലയാണിത്. പകൽ സമയത്തും കടുത്ത തണുപ്പ് തുടരുകയാണ്. പരമാവധി താപനില 19.7 ഡിഗ്രി സെൽഷ്യസിൽ എത്തി. താപനില കുത്തനെ കുറയുന്നതിനാൽ, രാവിലെ സമയങ്ങളിൽ മിതമായതോ ഇടതൂർന്നതോ ആയ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 

തണുപ്പ് മൂലം വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളായി. ചാന്ദ്നി ചൗക്കിൽ ഗുണനിലവാരം 395 ആയി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ജാഗ്രത പാലിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  4 hours ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  4 hours ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  11 hours ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  12 hours ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  12 hours ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  12 hours ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  13 hours ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  13 hours ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  13 hours ago