ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി
ന്യൂഡല്‍ഹി: ബി.ജെപി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച ദീപാവലി വിരുന്നില്‍നിന്ന് രാജ്യതലസ്ഥാനത്തെ ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. ഈ മാസം 13ന് അശോക ഹോട്ടലില്‍ മുഖ്യമന്ത്രി രേഖ ഗുപ്തയുമായുള്ള 'ദീപാവലി മംഗള്‍ മിലന്‍' പരിപാടിയിലേക്ക് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചെങ്കിലും ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാത്രം മാറ്റിനിര്‍ത്തുകയായിരുന്നു. എല്ലാ മന്ത്രിമാരും പങ്കെടുത്ത പരിപാടിയിലേക്ക് തങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉര്‍ദു പത്രങ്ങളിലും ടി.വി ചാനലുകളിലുമുള്ള പത്രപ്രവര്‍ത്തകര്‍ പരാതി പറഞ്ഞു. മാധ്യമങ്ങളുമായുള്ള സൗഹാര്‍ദ്ദ സംഭാഷണത്തിനുള്ള അവസരമായാണ് രേഖ ഗുപ്ത കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.
ഡല്‍ഹി സര്‍ക്കാരുമായും ബി.ജെ.പിയുമായും ബന്ധപ്പെട്ട ബീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉര്‍ദു മാധ്യമങ്ങളില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനും ക്ഷണം ലഭിച്ചില്ല. മാധ്യമങ്ങളില്‍ നിന്ന് ഉര്‍ദു മാധ്യപ്രവര്‍ത്തകരെ സ്വയം വേര്‍പെടുത്താനുള്ള സര്‍ക്കാര്‍ തലത്തിലുള്ള ആദ്യ ശ്രമമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാരിന്റെ വിവേചനത്തെ വിമര്‍ശിച്ച് വിവിധ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. സര്‍ക്കാരിന്റെ നടപടി തൊട്ടുകൂടായ്മയുടെയും ന്യൂനപക്ഷ വിരുദ്ധ നടപടിയുടെയും ഭാഗമാണെന്നും ഉര്‍ദുവിനെയും അത് സംസാരിക്കുന്നവരെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു നയം മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നില്ലെന്ന് ഹമാരാ സമാജിലെ സാദിഖ് ഷെര്‍വാനി പറഞ്ഞു. ഉര്‍ദു പത്രപ്രവര്‍ത്തകരോടുള്ള ചിറ്റമ്മനയം അംഗീകരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഹുസൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."