HOME
DETAILS

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

  
Web Desk
October 23, 2025 | 2:14 PM

bengaluru flat rape case six arrested one still absconded

ബെം​ഗളൂരു: ബെംഗളൂരു നഗരത്തിൽ കൊൽക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആറ് പേർ പൊലിസ് പിടിയിൽ. ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. മിഥുനെ കണ്ടെത്താനായില്ല തിരച്ചിലിലാണ് പൊലിസ്. ഫ്ലാറ്റ് ഒഴിപ്പിക്കാൻ നൽകിയ ക്വട്ടേഷന് എത്തിയവരാണ് കഴിഞ്ഞ ദിവസം യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. 27കാരിയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലിസ് അറിയിച്ചു.

കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയിൽ നിന്ന് കവർന്ന ഫോണും 25000 രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തി. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 7 പേരാണ് കൃത്യം നടത്തിയത്. ഇതിൽ ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ള 6 പേരും പൊലിസിന്റെ പിടിയിലായി. മൂന്ന് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിൽ ഒരാളാണ് മിഥുൻ. ചൊവ്വാഴ്ച രാത്രി യുവതി താമസിക്കുന്ന വീട്ടിൽ എത്തിയാണ് അതിക്രമം നടന്നത്. പൊലിസാണെന്നും ഇവിടെ വേശ്യാലയം പ്രവർത്തിക്കുന്നതായി അറിഞ്ഞ് വന്നതാണെന്നും പറഞ്ഞെത്തിയവർ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ക്രൂരമായി മർദിച്ചു. യുവതിയുടെ മകനും അടിയേറ്റു. 

വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ മറ്റുള്ളവർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടിരുന്നു. പിന്നാലെ യുവതി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ മദനായ്ക്കനഹള്ളി പൊലിസ്, അതിക്രമത്തിന് കാവൽ നിന്ന രണ്ടുപേരെ ആദ്യം കസ്റ്റഡിയിലെടുത്തു. പിന്നാലെ മറ്റുള്ളവരെയും പിടികൂടുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നിൽ അയൽക്കാരി നൽകിയ ക്വട്ടേഷനാണോയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരമുണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയൽവാസിയായ അധ്യാപിക ഫ്ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപിക വിദ്യാർഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ ഏർപ്പാടാക്കിയ ഗുണ്ടകളാണ് ക്രൂരമായ അതിക്രമം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പൊലിസ് അന്വേഷണം തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  4 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  4 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  4 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  4 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  4 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  4 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  4 days ago