HOME
DETAILS

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

  
Web Desk
October 23, 2025 | 9:10 AM

ci-abhilash-david-denies-shafi-parambil-allegations-perambra-police-clash

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഷാഫി പറമ്പില്‍ എം.പി ഉന്നയിച്ച ആരോപണം തള്ളി സി.ഐ അഭിലാഷ് ഡേവിഡ്. സംഘര്‍ഷം നടക്കുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും തനിക്ക് ആ സമയത്ത് ഡ്യൂട്ടി ബസ് സ്റ്റാന്‍ഡിലായിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍നിന്ന് 10-25 മീറ്റര്‍ ഇപ്പുറത്താണ് ഈ സംഭവം നടക്കുന്നത്. അവിടെഡിവൈഎസ്പിയും ബാക്കി ഉദ്യോഗസ്ഥരുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2023 ല്‍ തന്നെ പിരിച്ചുവിട്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനെതിരെ ട്രൈബ്യൂണലില്‍ അപ്പീല്‍ പോയെന്നും അത് അംഗീകരിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. 

പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചത് അഭിലാഷ് ഡേവിഡ് എന്ന സിഐ ആണെന്നായിരുന്നു ഇന്ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറമ്പില്‍ ആരോപിച്ചത്. പേരാമ്പ്രയില്‍ പൊലിസ് നടത്തിയത് ആസൂത്രിത ആക്രമണമെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. എം.പി. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനായിരുന്നു ആക്രമണം. താന്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല.  പ്രവര്‍ത്തകരെ പിരിച്ചുവിട്ടിട്ടാണ് അന്ന് തിരിച്ചുപോയതെന്നും ഷാഫി പറഞ്ഞു.

 

 

English Summary: Kozhikode: Police officer CI Abhilash David has denied the allegations made against him by MP Shafi Parambil in connection with the recent Perambra police violence incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  2 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  2 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  2 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  2 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  2 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  2 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  2 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  2 days ago