HOME
DETAILS

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
Web Desk
October 23, 2025 | 10:09 AM

kerala-orange-alert-heavy-rain-warning-for-four-districts-imd-forecast

തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും തുടരും.

ഓറഞ്ച് അലര്‍ട്ട്

23/10/2025:  കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്  

24/10/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്   

യെല്ലോ അലര്‍ട്ട്

23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

24/10/2025: തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

27/10/2025:  കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

  

അറബിക്കടലില്‍  തീവ്ര ന്യൂനമര്‍ദ്ദം  

 തെക്ക് കിഴക്കന്‍ അറബിക്കടലില്‍  തീവ്രന്യൂനമര്‍ദ്ദം     ( Depression ) സ്ഥിതി ചെയ്യുന്നു.  ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടി വടക്ക്  വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങി മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് നീങ്ങാന്‍ സാധ്യത.

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍  ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് തുടര്‍ന്ന്  പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കന്‍ കര്‍ണാടകയിലൂടെ കടന്നുപോയി അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ മധ്യ അറബിക്കടലിന്റെയും അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും ഭാഗങ്ങളിലേക്ക് എത്താന്‍ സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി  ചക്രവാത ചുഴി  രൂപപ്പെട്ടു . ഇത് നാളെയോടെ  തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍  ന്യൂനമര്‍ദ്ദമായി  ശക്തി പ്രാപിക്കാന്‍ സാധ്യത. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍  സാധ്യത.

കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം  മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഇന്നും  നാളെയും (ഒക്ടോബര്‍ 23 &24)  ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്കും  ഒക്ടോബര്‍ 23 , 24 , 26  തീയതികളില്‍ ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

English Summary: The India Meteorological Department (IMD) has issued an orange alert for four districts in Kerala today, warning of very heavy rainfall in isolated places. The districts under the orange alert are Kozhikode, Wayanad, Kannur, and Kasaragod. A yellow alert has been announced for all other districts.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago