HOME
DETAILS

പി.എം ശ്രീയിൽ ഒപ്പിട്ടത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രിമാർ; സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി

  
Web Desk
October 25, 2025 | 7:09 AM

cpi ministers unaware of pm shri signing shivankutty tries to pacify

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിഷയം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇക്കാര്യം താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും മന്ത്രിസഭയിൽ ഇത് ചർച്ച ചെയ്യപ്പെട്ടപ്പോൾ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 27ന് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി അത് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം, പി.എം.ശ്രീ വിഷയത്തിൽ അനുരഞ്ജന ശ്രമങ്ങൾ ആരംഭിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എം.എൻ. സ്മാരകത്തിലെത്തി മന്ത്രി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി.ആർ. അനിൽ എന്നിവരെ കാണും.

അതേസമയം, പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയെ ഒഴിവാക്കി, മന്ത്രിസഭയുടെ അറിവില്ലാതെ എന്തിനാണ് ഈ കരാറിൽ ഒപ്പുവെച്ചതെന്നും, ഇത് അത്ര തൃപ്തിയാകുന്ന വിഷയമല്ലെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ പാടില്ലെന്ന് സിപിഐ മന്ത്രിമാർ ശക്തമായി നിലപാടെടുത്തിരുന്നു. എന്നാൽ, ആരാണ് ഈ പദ്ധതിയിൽ ഒപ്പിട്ടതെന്നോ എങ്ങനെ ഒപ്പിട്ടെന്നോ തങ്ങൾക്ക് അറിവില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. പത്രവാർത്തകളിലൂടെയാണ് ഈ വിവരം സിപിഐ മന്ത്രിമാർ അറിഞ്ഞത്. ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ടുതവണ വിയോജിപ്പ് രേഖപ്പെടുത്തുകയും കേരളത്തിൽ ഇത് നടപ്പിലാക്കരുതെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കിയാൽ കേരളത്തിന്റെ പാഠ്യപദ്ധതിയിൽ സംഘപരിവാർ അജണ്ടകൾ ഉൾപ്പെടുത്തേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒക്ടോബർ 27ന് നടക്കുന്ന യോഗത്തിൽ മന്ത്രിസഭയിൽ തുടരണോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ തീരുമാനിക്കും. നിലവിൽ യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യമില്ല, അത്തരം ചിന്തകൾ പോലും ആവശ്യമില്ല മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 

The CPI ministers were reportedly unaware of the PM Shri project signing, which they only learned about through the media. Education Minister V Sivankutty's decision to sign the project without consulting the CPI ministers has sparked tension within the ruling Left Democratic Front (LDF).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  5 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  5 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  5 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  5 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  5 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  5 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  5 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  5 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  5 days ago