HOME
DETAILS

ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം; ഗ്ലോബൽ വില്ലേജിൽ പരിശോധന നടത്തി ദുബൈ മുനിസിപ്പാലിറ്റി

  
Web Desk
October 25, 2025 | 8:52 AM

dubai municipality conducts quality checks at global village

ദുബൈ: ഒക്ടോബർ 15ന് 30ാം സീസൺ ആരംഭിച്ചതു മുതൽ റെക്കോർഡ് സന്ദർശകരാണ് ഗ്ലോബൽ വില്ലേജിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി ​ഗ്ലോബൽ വില്ലേജിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിച്ചു.

51,000-ത്തിലധികം ഭക്ഷ്യ യൂണിറ്റുകളും 49 ചരക്ക് നീക്കങ്ങളും അധികൃതർ നിരീക്ഷണ വിധേയമാക്കി. കൂടാതെ, 200-ൽ അധികം എക്സിബിറ്റർമാർക്ക് (പ്രദർശകർക്ക്) അനുമതി പത്രങ്ങൾ നൽകുകയും ചെയ്തു.

പ്രാദേശികവും ആഗോളവുമായ നിലവാരങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റി നൂതന സാങ്കേതികവിദ്യകൾ (advanced tech) ഉപയോഗിച്ചാണ് ഈ പരിശോധനകൾ നടത്തിയത്.

സീസൺ വിശദാംശങ്ങൾ

കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളാണ് ​ഗ്ലോബൽ വില്ലേജ് പ്രദർശിപ്പിച്ചത്. ഓരോന്നും, പരമ്പരാഗത കരകൗശല വസ്തുക്കൾ, പാചകരീതികൾ, പ്രകടനങ്ങൾ, അതുല്യമായ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ദേശീയ സംസ്കാരം ഹൈലൈറ്റ് ചെയ്യുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്.

അന്താരാഷ്ട്ര പവലിയനുകൾ, ലോകമെമ്പാടുമുള്ള ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ, ഷോപ്പിംഗ്, റൈഡുകൾ, തത്സമയ വിനോദം എന്നിവ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണ് ​ഗ്ലോബൽ വില്ലേജിൽ എത്തിയത്. ​ഗ്ലോബൽ വില്ലേജജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷമായിരുന്നു ഇത്. ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്ന സാഹചര്യത്തിൽ യുഎഇ നിവാസികളെല്ലാം വലിയ ആവേശത്തിലാണ്.

To ensure public safety and maintain high standards, Dubai Municipality has launched a series of quality checks on food and other products at Global Village, following a record number of visitors since the event's 30th season began on October.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  a day ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  a day ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  a day ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  a day ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  a day ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago