പിഎം ശ്രീ പ്രതിഷേധം; വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യു മാർച്ച്, തിരുവനന്തപുരത്ത് സംഘർഷം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസിലേക്ക് കെഎസ്‌യു (KSU) നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. 'സംഘിക്കുട്ടി ശിവൻകുട്ടി', 'പിണറായിയുടെ നാറിയ ഭരണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയുടെ ഓഫിസിലേക്ക് ഇരച്ചെത്താൻ ശ്രമിച്ച പ്രവർത്തകരും പൊലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സംസ്ഥാന സ്കൂൾ കായിക മേള നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിന് സമീപമായിരുന്നു പ്രതിഷേധം നടന്നത്.
പൊലിസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിടാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. പൊലിസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പൊലിസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്.
The KSU (Kerala Students Union) protest march to Education Minister V. Sivankutty’s office over the PM SHRI scheme ended in clashes. The protesters raised slogans such as “Sanghikuttan Sivankutty” and “Pinarayi’s Rotten Rule,” leading to tense scenes near the minister’s office. Police intervened to control the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."