കാസർഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും, ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
പരിക്കേറ്റവരെ മംഗളുരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു. ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും, രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിൽ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ബോയിലറിൻ്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് തെറിച്ചു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നിലവിൽ തീ അണച്ചിട്ടുണ്ട്. എങ്കിലും ഫാക്ടറിയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
A boiler explosion at a plywood company in Kasaragod, Ananthapuram, caused the death of one person.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."