പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍
മംഗളൂരു: പ്രധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടിയുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. കൗസല്യ (40) എന്ന യുവതിയാണ് പിടിയിലായത്. പദ്ധതി പ്രകാരമുള്ള സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് പേരില്‍ നിന്നായി 1.45 കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി.
കര്‍ണാടക ബ്രഹ്‌മാവര്‍ യദ്ദാഡി ഗ്രാമത്തിലെ ഹെറാഡിയില്‍ താസമിക്കുന്ന സരിത ലൂയിസ് എന്ന യുവതി നല്‍കിയ പരാതിയിലാണ് കൗസല്യ പിടിയിലായത്. 2023 നവംബറില്‍ ബന്ധുവായ അഞ്ജലിന്‍ ഡിസില്‍വ വഴിയാണ് സരിത കൗസല്യയെ പരിചയപ്പെടുന്നത്. പദ്ധതി പ്രകാരമുള്ള വായ്പ സബ്‌സിഡി തരപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്തിന് ശേഷം, വിവിധ നടപടിക്രമങ്ങള്‍ക്കാണെന്ന പേരിലാണ് കൗസല്യ തവണകളായി പണം ആവശ്യപ്പെട്ടത്.
ഇത് വിശ്വസിച്ച സരിത സന്ദേശ്, പ്രകാശ്, ആശിഷ് ഷെട്ടി, രാജേന്ദ്ര ബൈന്ദൂര്‍, ഗീത, ഹരിണി, നവ്യ, കുമാര്‍, മാലതി, പ്രവീണ്‍, ഹരിപ്രസാദ്, നാഗരാജ്, ഭാരതി സിങ്, കൗസല്യ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ആകെ 80.72 ലക്ഷം രൂപയാണ് സരിത കൗസല്യക്ക് നല്‍കിയത്.
സരിതക്ക് പുറമെ ബന്ധുവായ അഞ്ജലിന്‍ ഡിസില്‍വയും, കൗസല്യക്ക് 65 ലക്ഷം രൂപ കൈമാറിയിരുന്നു. ഇവര്‍ രണ്ടുപേരില്‍ നിന്നുമായി 1.45 കോടി രൂപയാണ് കൗസല്യയും കൂട്ടരും തട്ടിയെടുത്തത്. പരാതി സ്വീകരിച്ച ബ്രഹ്‌മാവര്‍ പൊലിസ് കൗസല്യക്കെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തു.
Kausalya (40) was arrested for allegedly defrauding ₹1.5 crore under the Prime Minister’s employment scheme.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."