ലൈംഗികമായി പീഡിപ്പിച്ച്, എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കർണാടകയിലെ യുവാവ് അറസ്റ്റിലായി. ചിക്കമംഗളൂരുവിലെ അൽദൂർ ഹോബ്ലിയിലെ ആദിത്യയാണ് ചൊവ്വാഴ്ച അറസ്റ്റിലായതെന്ന് പൊലിസ് അറിയിച്ചു.
ബെംഗളൂരുവിലെ ജയനഗർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദിത്യ അറസ്റ്റിലായത്.ഫോൺ വഴിയാണ് യുവതി ഇയാളുമായി പരിചയത്തിലായത്.പരിചയപ്പെട്ട ശേഷം ആദിത്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു.കൂടാതെ, യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ എടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.തൻ്റെകൂട്ടുകാരുടെ ഭാര്യമാർക്ക് ഉൾപ്പെടെ ഇയാൾ മോശം സന്ദേശങ്ങൾ അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ആദിത്യ താമസിക്കുന്ന ആദിശക്തി നഗറിൽ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാർ ഇയാളെ മർദ്ദിച്ചിരുന്നു. എന്നാൽ, ഈ ആക്രമണവുമായി ബന്ധപ്പെട്ട് പൊലിസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."