എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ
ഇന്ത്യ-ഓസ്ട്രേലിയ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത് എന്നാൽ മത്സരത്തിനിടയിൽ മഴ എത്തിയതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു. ശുഭ്മൻ ഗില്ലിന്റെ വരവോടെ താരം സഞ്ജു സാംസണ് ഓപ്പണിങ് സ്ഥാനം നഷ്ടമായിരുന്നു. സഞ്ജു നാലാം നമ്പറിലും ഫിനിഷിങ് റോളിലുമാണ് അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിച്ചിരുന്നത്. തന്റെ ഓപ്പണിങ് സ്ഥാനം നഷ്ടമായതിനെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ഏത് സാഹചര്യങ്ങളിലും ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നാണ് സഞ്ജു പറഞ്ഞത്.
''ഞാൻ പല ടീമുകൾക്കായി വ്യത്യസ്തമായ നിരവധി റോളുകൾ ചെയ്തിട്ടുണ്ട്. വളരെക്കാലമായി ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. വ്യത്യസ്തമായ റോളുകൾ ഞാൻ ടീമിനായി ചെയ്തിട്ടുണ്ട്. ഞാൻ ഓപ്പണറായി ബാറ്റ് ചെയ്തിട്ടുണ്ട്. മത്സരങ്ങൾ ഫിനിഷ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ഈ ടീമിൽ ഓപ്പണർമാർ മാത്രമേയുള്ളൂ. ബാക്കിയുള്ള ബാറ്റർമാർ ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ തയ്യാറായിരിക്കണം. ഞങ്ങൾ അതിനായി തയ്യാറാണ്'' സഞ്ജു സാംസൺ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്.
മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. അതേസമയം പരമ്പരയിലെ രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്. മെൽബൺ ആണ് വേദി.
The first match of the five-match T20I series between India and Australia was abandoned due to rain. Malayali player Sanju Samson was also included in the team. With the arrival of Shubman Gill, player Sanju Samson lost his opening position. Sanju played for India in the recently concluded Asia Cup in the number four and finishing role. Sanju had spoken about losing his opening position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."