HOME
DETAILS

മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

  
Web Desk
October 30, 2025 | 3:18 AM

drunken son killed mother in thiruvanadapuram

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ വയോധികയായ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനും മുന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനുമായ അജയകുമാര്‍ പിടിയിലായി. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മദ്യത്തിന് അടിമയായിരുന്ന അജയകുമാര്‍. മദ്യവിമുക്തി കേന്ദ്രത്തില്‍ പലതവണ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡിലാണ് ഇവരുടെ വീട്.  രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലിസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. 

സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാര്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Murder in Thiruvananthapuram: Mother Killed by Son in Thiruvananthapuram due to alcohol addiction. The incident occurred after an argument, leading to the son fatally attacking his mother.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago