സഊദി നിർമ്മിച്ച ചീസിന്റെയും, രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിന്റെയും ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ
മസ്‍കത്ത്: സഊദി അറേബ്യയിൽ നിർമ്മിച്ച യൂണികായ് ട്രയാംഗിൾ ചീസ് (Delight) ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗത്ത് അൽ ഷർഖിയ മുനിസിപ്പാലിറ്റി.
120 ഗ്രാം ഭാരമുള്ള 3/3/2025 ഉൽപ്പാദന തീയതിയും 2/3/2026 കാലാഹരണ തീയതിയും രേഖപ്പെടുത്തിയ ചീസാണ് ഉപഭോക്താക്കൾ ഒഴിവാക്കേണ്ടത്.
ചീസിൻ്റെ രൂപത്തിലോ നിറത്തിലോ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ,അധികൃതരെ അറിയിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
അതേസമയം, യൂണികായ്, അൽ ദാർ തുടങ്ങിയ ബ്രാൻഡുകളുടെ കുപ്പിവെള്ളം ഉപയോഗിക്കുന്നതിനെതിരെ സൗത്ത് അൽ ഷർഖിയ മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നിർമ്മാണ തീയതി 9/9/2025 ഉം കാലഹരണ തീയതി 8/9/2026 ഉം ആയ യൂണികായ് ബ്രാൻഡിന്റെ കുപ്പിവെള്ളവും, നിർമ്മാണ തീയതി 8/10/2025 ഉം കാലഹരണ തീയതി 7/10/2026 ഉം ആയ അൽ ദാർ ബ്രാൻഡിന്റെ കുപ്പിവെള്ളവും ഉപയോഗിക്കരുതെന്നാണ് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
The South Al Sharqia Municipality has issued a warning against using Unica Triangle Cheese Delight products manufactured in Saudi Arabia. This move aims to protect consumers from potential health risks associated with these products.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."