HOME
DETAILS

ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം; മയക്കുമരുന്നിനെതിരെ കർശന നിയമവുമായി കുവൈത്ത്

  
October 29, 2025 | 4:10 PM

kuwait approves new anti-drug law to combat substance abuse

ദുബൈ: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയാൻ പുതിയ നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ. പുതിയ നിയമത്തിൻ്റെ ഭാഗമായി സൈനിക, സിവിൽ ജീവനക്കാർക്ക് ക്രമരഹിതമായ മയക്കുമരുന്ന് പരിശോധന (Random Drug Testing) നടത്തും. കൂടാതെ, ഡ്രൈവിംഗ് ലൈസൻസ്, വിവാഹം എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധിത പരിശോധനയും നടത്തും. ഗുരുതരമായ കേസുകളിൽ വധശിക്ഷ അഠക്കമുള്ള കടുത്ത ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു.

പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം നിയമത്തിന് അംഗീകാരം നൽകി. എത്രയും വേ​ഗം ഇത്, അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

1983-ലെ മയക്കുമരുന്ന് സംബന്ധിച്ച നിയമം (Law No. 74), 1987-ലെ സൈക്കോട്രോപിക് വസ്തുക്കൾ സംബന്ധിച്ച നിയമം (Law No. 48) എന്നിവ സംയോജിപ്പിച്ചാണ് ഈ പുതിയ നിയമത്തിന് രൂപം നൽകിയിരിക്കുന്നത്. നടപടിക്രമങ്ങളിലെ പഴുതുകൾ ഇല്ലാതാക്കി നിയമനടപടികൾ ഏകീകരിക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്.

പുതിയ നിയമപ്രകാരം, ലഹരിക്കടത്തുകാർ, വിതരണക്കാർ, ഇടനിലക്കാർ എന്നിവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. കൂടാതെ 20 ലക്ഷം ദിനാർ വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്. "മയക്കുമരുന്നിനെതിരായ യുദ്ധം" എന്നാണ് പുതിയ നിയമത്തെ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. 

പുതിയ നിയമ പ്രകാരം സർവിസിൽ തുടരാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്നതിനായി സൈനിക, സിവിൽ ജീവനക്കാർക്ക് ക്രമരഹിതമായ മയക്കുമരുന്ന് പരിശോധന (Random Drug Testing) നടത്തും.

ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും അപേക്ഷിക്കുന്നവർക്കും ഇനി മുതൽ മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

The Kuwaiti Cabinet has approved a new law aimed at combating drug use and trafficking, which includes provisions for random drug testing for military and civilian employees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  2 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  2 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  2 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  2 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  2 days ago