ന്യൂനപക്ഷ വിധവാ ഭവന പദ്ധതി: 30 വരെ അപേക്ഷിക്കാം
കാസര്‍കോട്: മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകളുടെയും വിവാഹബന്ധം വേര്‍പെടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിര്‍മ്മാണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം.
കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ മുമ്പ് ഭവന നിര്‍മ്മാത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ അനുബന്ധരേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ്, വിദ്യാനഗര്‍ പി ഒ-671123 എന്ന വിലാസത്തില്‍ തപാലിലും അയയ്ക്കാം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്‌ലിം യുവജനതയ്ക്കായുളള പരിശീലന കേന്ദ്രം, ചെര്‍ക്കള എന്നിവിടങ്ങളില്‍ നേരിട്ടും ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."