സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 50,000 രൂപയിൽ നിന്ന് താഴോട്ടില്ല
കൊച്ചി: റെക്കോര്‍ഡുകളിൽ പുതിയ ഉയരങ്ങൾ താണ്ടി മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മാർച്ച് 30 മുതൽ നിലനിന്നിരുന്ന സ്വർണവിലയായ 50,200 രൂപയിൽ നിന്ന് ഇന്നലെ 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,880 രൂപയായി. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഗ്രാമിന് 6,360 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.
മാർച്ച് 29 ന് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 50400 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 6300 രൂപയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 200 രൂപയുടെ കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഒരു പവന് 50,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6275 രൂപയായി. ഇതിന് പിന്നാലെയാണ് ഇന്നലെ പുതിയ റെക്കോർഡിട്ടത്.
മാര്‍ച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു മാസത്തിനിടെ 4000 രൂപയിലേറെ രൂപയുടെ വർധനയാണ് ഉണ്ടായത്.
കഴിഞ്ഞ 30 ദിവസത്തെ സ്വർണവില
4-Mar-24 47000
5-Mar-24 47560
6-Mar-24 47760
7-Mar-24 48080
8-Mar-24 48200
9-Mar-24 48600
10-Mar-24 48600
11-Mar-24 48600
12-Mar-24 48600
13-Mar-24 48280
14-Mar-24 48480
15-Mar-24 48480
16-Mar-24 48480
17-Mar-24 48480
18-Mar-24 48280
19-Mar-24 48640
20-Mar-24 48640
21-Mar-24 49440
22-Mar-24 49080
23-Mar-24 49000
24-Mar-24 49000
25-Mar-24 49000
26-Mar-24 48920
27-Mar-24 49080
28-Mar-24 49360
29-Mar-24 50400
30-Mar-24 50200
31-Mar-24 50200
01-Apr-24 50880
02-Apr-24 50680
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."