'പക്ഷേ ഞാൻ അവനെ വിളിക്കില്ല'; ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ ഏറ്റവും പ്രശസ്തനായ താരം മെസിയല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബാഴ്‌സലോണ താരം
ബാഴ്‌സലോണ: ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയുടെ ഫോൺ നമ്പർ കൈവശമുണ്ട്, പക്ഷേ വിളിക്കാൻ ഉദ്ദേശിക്കുന്നില്ല! ബാഴ്‌സലോണയുടെ പോളിഷ് ഗോൾകീപ്പർ വോയ്‌സീക് സ്സെസ്‌നിയാണ് തന്റെ കോൺടാക്റ്റ് ലിസ്റ്റിലെ വിഐപി ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് രസകരമായി വെളിപ്പെടുത്തിയത്.വിരമിക്കൽ തീരുമാനം മാറ്റി കഴിഞ്ഞ സീസണിലാണ് മുൻ പോളണ്ട് ഇന്റർനാഷണൽ താരം ബാഴ്‌സയുടെ ഭാഗമായത്. ക്ലബ്ബിന്റെ മീഡിയ ടീമുമായുള്ള അഭിമുഖത്തിനിടെയാണ് ഫോണിലെ 'സെലിബ്രിറ്റി കോൺടാക്റ്റ്' ആരാണെന്ന ചോദ്യം സെസ്‌നിക്ക് നേരെ വന്നത്.

സെസ്‌നിയുടെ രസകരമായ മറുപടി:
"എന്റെ കോൺടാക്റ്റിലെ ഏറ്റവും പ്രശസ്തനായ വ്യക്തി? അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പക്ഷേ ഞാൻ അദ്ദേഹത്തെ വിളിക്കില്ല! (ചിരിക്കുന്നു). അദ്ദേഹത്തിന്റെ നമ്പർ എന്റെ ഫോണിൽ ഉണ്ടെന്ന് തെളിയിക്കുന്നു, വിഷമിക്കേണ്ട, ഞാൻ വിളിച്ചു ശല്യപ്പെടുത്താറില്ല," സെസ്‌നി @BarcaTimes വഴി പറഞ്ഞു .
പഴയ യുവന്റസ് ബന്ധം:
2018 നും 2021 നും ഇടയിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ ഒരുമിച്ചു കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സെസ്‌നിക്ക് സൗഹൃദമുണ്ടാകുന്നത്.ഇരുവരും കഴിഞ്ഞ വേനൽക്കാലത്ത് സഊദി ക്ലബ്ബായ അൽ-നസ്റിൽ വീണ്ടും സഹതാരങ്ങളാകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും യുവന്റസുമായുള്ള കരാർ ഒത്തുതീർപ്പിലെത്താത്തതിനാൽ നടന്നില്ല.
തുടർന്ന് 35-കാരനായ സ്സെസ്‌നി വിരമിക്കാൻ തീരുമാനിച്ചെങ്കിലും, ഏതാനും മാസങ്ങൾക്കകം ആ തീരുമാനം മാറ്റി ബാഴ്‌സലോണയിലേക്ക് എത്തുകയായിരുന്നു.ബാക്കപ്പ് ഗോൾകീപ്പറായി ബാഴ്സയിൽ എത്തിയ സ്സെസ്‌നി, സെപ്റ്റംബറിൽ ജോൺ ഗാർസിയക്ക് പരിക്കേറ്റതോടെ ഇപ്പോൾ ടീമിന്റെ പ്രധാന ഗോൾവല കാക്കുന്നത് സ്സെസ്‌നിയാണ്. അടുത്ത മാസം വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നേക്കും. ഗോളി എന്ന നിലയിൽ എതിർ ടീമിന്റെ പ്ലാനുകൾ നന്നായി അറിയുന്ന റൊണാൾഡോയുടെ നമ്പർ കൈവശം വെച്ചുകൊണ്ട് ഗോൾവല കാക്കുന്നത് ഒരു ചെറിയ 'സൈക്കോളജിക്കൽ എഡ്ജ്' ആണോ എന്ന് ചിലർ തമാശയായി ചോദിക്കുന്നുണ്ട്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."