HOME
DETAILS

യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം

  
October 31, 2025 | 11:22 AM

salik announces discounted toll rates for dubai fitness challenge

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാ​ഗമായി നവംബർ മാസത്തിലെ ഞായറാഴ്ചകളിൽ സാലിക് ടോൾ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. നവംബർ 1 മുതൽ 30 വരെയാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ച് നടക്കുന്നത്. അതിനാൽ തന്നെ, നവംബർ 2, 16, 23 എന്നീ ഞായറാഴ്ചകളിലാണ് ഈ പുതിയ നിരക്കുകൾ ബാധകമാകുക. ഇതനുസരിച്ച്, യാത്രക്കാർക്ക് ഞായറാഴ്ച ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും.

പുതിയ സാലിക് നിരക്കുകൾ

പുതിയ മാറ്റങ്ങൾ അനുസരിച്ചുള്ള നിരക്കുകൾ താഴെ നൽകുന്നു:

  • രാവിലെ 6 മുതൽ 10 വരെയുള്ള തിരക്കേറിയ സമയത്ത് സാലിക് ടോൾ നിരക്ക്  6 ദിർഹമാണ്. അതേസമയം, വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുള്ള തിരക്കേറിയ സമയത്ത് ടോൾ നിരക്ക് 4 ദിർഹമാണ്. 
  • പൊതുവേ, തിരക്ക് കുറഞ്ഞ സമയങ്ങളായ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും ടോൾ നിരക്ക് 4 ദിർഹമായിരിക്കും. 
  • അതേസമയം, തിരക്ക് തീരെ ഇല്ലാത്ത പുലർച്ചെ 1 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് ടോൾ സൗജന്യമാണ്. 

പ്രധാന ഇവന്റുകൾ നടക്കുന്ന സമയത്ത് ദുബൈയിലെ ഗതാഗത പ്രവാഹം സുഗമമാക്കാനുള്ള സാലിക്കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ഇളവ്.

ഒൻപതാമത് ദുബൈ ഫിറ്റ്നസ് ചലഞ്ച്  2025 നവംബർ 1-ന് ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ  നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഈ വർഷത്തെ ചലഞ്ച് നവംബർ 1 മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വൈവിധ്യമാർന്ന ഫിറ്റ്നസ് പരിപാടികൾ ഈ ചലഞ്ചിന്റെ പ്രധാന ആകർഷണമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

30 ദിവസത്തെ ഈ ചലഞ്ചിന്റെ ഭാഗമായി, ദിനവും 30 മിനിറ്റ് വ്യായാമമോ കായിക പ്രവർത്തനങ്ങളോ നടത്താൻ ദുബൈ ഫിറ്റ്നസ് ചലഞ്ച് പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ദുബൈയെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കുക എന്ന ലക്ഷ്യത്തോടെ 2017-ൽ ദുബൈ കിരീടാവകാശി എച്ച്.എച്ച്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി ആരംഭിച്ചത്.

As part of the Dubai Fitness Challenge 2025, Salik has introduced special toll rates for Sundays during the event period. The challenge runs from November 1 to 30, 2025, and the discounted toll rates will apply on Sundays, November 2, 9, 16, 23, and 30.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  4 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

National
  •  4 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  4 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  4 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  4 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും

National
  •  4 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  4 days ago