നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്ന് ഊമക്കത്തായി പ്രചരിച്ചതില്‍ അന്വേഷണം വേണമെന്നാണ് ബൈജു പൗലോസിന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം. ശിക്ഷാവിധി പറയുന്നതിന് മുമ്പാണ് ഇങ്ങനെയൊരു ഊമക്കത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷന് കിട്ടുന്നത്. ആ കത്തില്‍, ഡിസംബര്‍ 2 എന്ന തീയതി വെച്ച് താനൊരു ഇന്ത്യന്‍ പൗരനാണെന്ന് പറഞ്ഞാണ് നടിയെ ആക്രമിച്ച കേസിലെ വിശദാംശങ്ങള്‍ ചോര്‍ന്നത്.
ഡിസംബര്‍ എട്ടാം തീയതിയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയുംചെയ്തു. എന്നാല്‍, ഡിസംബര്‍ എട്ടിന് വിധി പറയുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചതെങ്ങനെയെന്നാണ് ചോദ്യം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ക്കടക്കം ഈ ഊമക്കത്ത് ലഭിച്ചു. ഇക്കാര്യം അസോസിയേഷന്‍ പ്രസിഡന്റും സ്ഥിരീകരിച്ചിരുന്നു.
കേസില്‍ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രമാകും കുറ്റക്കാര്‍, ദിലീപടക്കം നാലുപ്രതികളെ വെറുതെവിടുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഇതില്‍ അന്വേഷണം വേണമെന്നും എങ്ങനെയാണ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
A complaint has been filed with the Kerala State Police Chief seeking an investigation into the alleged leak of the verdict details in the actress assault case, which reportedly circulated as an anonymous letter before the court pronounced its judgment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."