HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്, കസ്റ്റംസ് നിയമങ്ങൾ കടുപ്പിച്ച് ഒമാൻ: 6,000 റിയാലിൽ അധികമുള്ള കറൻസിയും സ്വർണ്ണവും നിർബന്ധമായും ഡിക്ലയർ ചെയ്യണം

  
October 31, 2025 | 10:41 AM

oman customs reminds travelers to comply with regulations

മസ്‌കറ്റ്: ഒമാനിലെത്തുന്ന മുഴുവൻ യാത്രക്കാരും കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ്. 2025 ഒക്ടോബർ 29-ന് പുറത്തിറക്കിയ അറിയിപ്പിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്.

‘30/2016’ എന്ന ഔദ്യോഗിക ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശങ്ങൾ. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക, തീവ്രവാദ ധനസഹായം ചെറുക്കുക എന്നിവയാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ നിയമ പ്രകാരം, 6,000 ഒമാൻ റിയാലോ (OMR) തത്തുല്യമായ മറ്റ് കറൻസികളോ, സ്വർണ്ണം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയവയോ കൈവശമുള്ള എല്ലാ യാത്രക്കാരും അത് നിർബന്ധമായും ഒമാൻ കസ്റ്റംസിൽ ഡിക്ലയർ (വെളിപ്പെടുത്തൽ) ചെയ്യണം.

ആവശ്യമായ രേഖകൾ

ഒമാനിലേക്ക് കൊണ്ടുവരുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകൾ, കസ്റ്റംസ് ഡിക്ലറേഷൻ ഫോം, ഇൻവോയ്‌സുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ രേഖകൾ എന്നിവ ഹാജരാക്കണം.

മറ്റൊരാളുടെ പണവുമായി യാത്ര ചെയ്യുമ്പോൾ, പണം കൈമാറാൻ അധികാരപ്പെടുത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയും ഇമ്പോർട്ട് കസ്റ്റംസ് ഡിക്ലറേഷൻ രേഖകളും നിർബന്ധമാണ്.

ഒമാനിൽ നിന്ന് പുറത്തേക്ക്: സമാനമായ രേഖകളും എക്സ്പോർട്ട് കസ്റ്റംസ് ഡിക്ലറേഷൻ രേഖകളും ആവശ്യമാണ്.

ട്രാൻസിറ്റ് ഫണ്ടുകൾക്ക് പ്രത്യേക ശ്രദ്ധ

ഒമാനിലൂടെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്ന ട്രാൻസിറ്റ് ഫണ്ടുകൾ സംബന്ധിച്ചും കർശന നിബന്ധനകളുണ്ട്. ഈ തുകകൾ പ്രത്യേക ബാഗിൽ സൂക്ഷിക്കണം. കൂടാതെ, ഔദ്യോഗിക രേഖകൾ, ട്രാൻസിറ്റ് കസ്റ്റംസ് ഡിക്ലറേഷൻ, കൃത്യമായ യാത്രാ ടിക്കറ്റുകൾ എന്നിവ നിർബന്ധമാണ്.

സ്വർണ്ണത്തിന് ബാധകം

6,000 റിയാലിൽ കൂടുതൽ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണക്കട്ടികൾ ഉൾപ്പെടെയുള്ള എല്ലാ സ്വർണ്ണത്തിനും ഈ ഡിക്ലറേഷൻ ബാധകമാണ്.

ലംഘിച്ചാൽ കടുത്ത ശിക്ഷ

നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ലഭിക്കും. അതേസമയം, നിയമപരമായ സ്ഥാപനങ്ങളാണ് പിഴവ് വരുത്തുന്നതെങ്കിൽ ശിക്ഷ വീണ്ടും കനക്കും. ഇവർ കുറഞ്ഞത് 10,000 റിയാൽ പിഴയും, വീഴ്ചയുമായി ബന്ധപ്പെട്ട പണം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നൽകി.

The Oman Customs Authority has issued a reminder to all travelers arriving in Oman to strictly adhere to customs regulations. The authority emphasizes the importance of complying with these rules to avoid any issues or penalties during their stay in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  4 hours ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 hours ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 hours ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 hours ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  7 hours ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  7 hours ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  7 hours ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  8 hours ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  8 hours ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  8 hours ago