HOME
DETAILS

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

  
December 14, 2025 | 3:57 PM

Abhishek Sharma great performance aginst south africa in 3rd t20

ധർമ്മശാല: സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിദ് റാണ, വരുൺ ചക്രവർത്തി,  അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെ, ഹർദിക് പാണ്ഡ്യാ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. 

വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് അഭിഷേക് ശർമ്മ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. ഇത് മൂന്നാം തവണയാണ് അഭിഷേക് ടി-20യിലെ ആദ്യ ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സർ നേടുന്നത്. സഞ്ജു സാംസൺ, യശ്വസി ജെയ്‌സ്വാൾ, രോഹിത് ശർമ്മ എന്നിവരാണ് ഇതിന് മുമ്പ് ആദ്യ പന്തിൽ സിക്സർ നേടിയിട്ടുള്ളത്. 

മത്സരത്തിൽ 18 പന്തിൽ മൂന്ന് വീതം ഫോറുകളും സിക്സുകളും അടക്കം 38 റൺസാണ് അഭിഷേക് നേടിയത്. 

അതേസമയം സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 46 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 61 റൺസാണ് മാർക്രം നേടിയത്. ഡോണോവൻ ഫെരേര 20 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 

നിലവിൽ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ വിജയമാണ് കൂറ്റൻ സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചു വരുകയായിരുന്നു. 

India set a target of 118 runs to win in the third T20I against South Africa. Batting first after losing the toss, South Africa were bowled out for 117 runs in 20 overs. Chasing the target, Abhishek Sharma and Shubman Gill gave India a good start. Abhishek Sharma started the innings by hitting a six off the first ball he faced. This is the third time Abhishek has hit a six off the first ball of the first innings in a T20I.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  14 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  14 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  14 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  14 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  14 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  14 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  14 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  14 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  14 days ago