An elderly man, was brutally attacked in a temple in Shahjahanpur, Uttar Pradesh, in a caste-based assault.
HOME
DETAILS
MAL
ക്ഷേത്രത്തില്‍ ഇരുന്നതിന് വയോധികന് ക്രൂരമര്‍ദ്ദനം; ജാതിയധിക്ഷേപവും വധഭീഷണിയും
Web Desk
October 31, 2025 | 4:16 PM
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ ഇരുന്ന വയോധികന് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം. നുന്‍ഹുകു ജാതവ് എന്നയാളാണ് ജാതിയധിക്ഷേപത്തിന് ഇരയായത്. ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലാണ് സംഭവം.
ക്ഷേത്രത്തില്‍ ഇരിക്കുകയായിരുന്ന എഴുപതുകാരനായ ജാതവിനെ ഗ്രാമത്തില്‍ തന്നെയുള്ള മറ്റൊരാളാണ് ആക്രമിച്ചത്. ക്ഷേത്രത്തില്‍ നിന്ന് മാറിപോകാന്‍ പ്രതി ആവശ്യപ്പെട്ടെങ്കിലും ജാതവ് നിരസിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ആദ്യം മുഖത്തടിക്കുകയും, ചെരൂപ്പൂരി അടിക്കുകയും, ജാതിയധിക്ഷേപം നടത്തുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ പിസ്റ്റള്‍ ചൂണ്ടി വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ വയോധികന്‍ മദ്‌നാപൂര്‍ പൊലിസ് സ്റ്റേഷനില്‍ അഭയം തേടുകയും, പരാതി നല്‍കുകയും ചെയ്തു. ജാതവിന്റെ പരാതിയില്‍ പൊലിസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. മദ്‌നാപൂരില്‍ ജാതി ആക്രമണങ്ങള്‍ വ്യാപകമാവുമ്പോഴും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."