HOME
DETAILS

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

  
November 01, 2025 | 4:16 AM

incident summary kozhikode declared as financial cybercrime hotspot

 

കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ജില്ലയില്‍ കൂടിയതോടെയാണ് ഈ പ്രഖ്യാപനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്നും റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ.ഇ ബൈജു പറഞ്ഞു. 

ദക്ഷിണേന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ കോഴിക്കോട് ജില്ല ഏഴാം സ്ഥാനത്താണ്. സൈബര്‍കുറ്റങ്ങള്‍ കൂടിയതോടെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന് സെന്റര്‍ കോഴിക്കോട് ജില്ലയെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐഫോര്‍സി. കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഇതുവരെ 4083 പരാതികളില്‍ 13 കോടിയിലധികം രൂപയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ നടത്തിയിരിക്കുന്നത്.

വ്യാജ ട്രേഡിങുകളിലൂടെയും മറ്റു നിക്ഷേപങ്ങളുടെയും പേരു പറഞ്ഞാണ് കൂടുതല്‍ തുകകള്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. സൈബര്‍ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും കൈമാറുന്നവര്‍ക്കെതിരേയും ഇടനിലക്കാര്‍ക്കെതിരെയും കര്‍ശന നടപടിയുമായി മുന്നോട്ട് പോവുമെന്നും പൊലിസ്.


ഇതുമായി ബന്ധപ്പെട്ട ഓപറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ 14 പേരെ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ പൊലിസിന്റെ നിരീക്ഷണത്തിലുമാണ്. കോഴിക്കോട് റൂറലില്‍ മാത്രം തട്ടിപ്പിനിരയായവര്‍ക്ക് ഒരു കോടിയോളം രൂപ തിരിച്ചു നല്‍കാന്‍ സാധിച്ചെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസുകള്‍ കൂടിയതോടെ സൈബര്‍ രംഗത്ത് അന്വേഷണം വിപുലമാക്കുകയാണ് പൊലിസും.

 

The Indian Cyber Crime Coordination Centre (I4C) has officially declared Kozhikode district in Kerala as a financial cybercrime hotspot, following a significant surge in online fraud cases.According to police data, 4,083 complaints have been filed in the district since April, involving cyber fraud worth over ₹13 crore. Most of these scams were conducted through fake trading platforms and investment schemes.The I4C, which operates under the Union Ministry of Home Affairs, monitors and prevents cybercrime across India. Kozhikode currently ranks seventh in South India for financial cyber fraud cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  5 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  5 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  5 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  5 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  5 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  5 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  5 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  5 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  5 days ago