യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയിൽ ഈ ആഴ്ച താപനില കുറയുകയും ചില പ്രദേശങ്ങളിൽ മഴ ലഭിക്കുകയും ചെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിലായിരുന്നു. ജബൽ ജെയ്സിൽ ഇന്ന് പുലർച്ചെ 17.3 ഡിഗ്രി സെൽഷ്യസ്‍ രേഖപ്പെടുത്തിയിരുന്നു.
നവംബർ 2, ബുധൻ: താപനിലയിൽ നേരിയ കുറവ്
കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. താപനിലയിൽ നേരിയ കുറവുണ്ടാകും. തീരദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടാം. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 10–20 കിലോമീറ്ററും ഇടയ്ക്ക് 35 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുണ്ട്.
നവംബർ 3, ചൊവ്വ: തീരദേശങ്ങളിൽ മഴയ്ക്ക് സാധ്യത
ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. പ്രധാനമായും തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് ദിശ വരെയുള്ള കാറ്റ് മണിക്കൂറിൽ 10–25 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്.
നവംബർ 4, ചൊവ്വാഴ്ച: മഴയ്ക്ക് സാധ്യത
ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും. മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു. കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് വടക്ക് കിഴക്ക് ദിശയിൽ വീശും.
നവംബർ 5, ബുധൻ: ഈർപ്പമുള്ള കാലാവസ്ഥ
ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും. നേരിയ മഴ തുടരാൻ സാധ്യതയുണ്ട്. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കാറ്റ് വടക്കുകിഴക്ക് മുതൽ തെക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ വേഗതയിൽ വീശും. മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ താമസക്കാരോട് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
the uae is expected to experience a drop in temperatures this week, with chances of rainfall in several regions as weather conditions turn cooler.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."