തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ മത്സരിക്കുക. സ്വന്തം വാര്‍ഡ് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്തുള്ള കവടിയാറില്‍ നിന്ന് മത്സരിക്കുന്നത്.
ശബരിനാഥനെ കൂടാതെ വീണാ നായര്‍ പോലുള്ള പ്രമുഖ വ്യക്തികളെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇന്നലെ ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത്.
ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിനാഥനെപോലൊരു മുന്‍ എം.എല്‍.എയെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. പരമാവധി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കുക.
English Summary: The Congress Party has decided to field K.S. Sabarinathan as its candidate for the Thiruvananthapuram Corporation election. He will contest from the Kowdiar ward, since his home ward, Sasthamangalam, is reserved for women candidates. Along with Sabarinathan, the Congress is also considering Veena Nair and other prominent figures as potential candidates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."