HOME
DETAILS

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

  
November 02, 2025 | 8:01 AM

parkin introduces new paid parking zone in dubai international academic city

ദുബൈ: ദുബൈ ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പുതിയ പെയ്ഡ് പാർക്കിം​ഗ് സോൺ ആരംഭിച്ച് 'പാർക്കിൻ' (Parkin). നേരത്തെ, ദുബൈ സ്റ്റുഡിയോ സിറ്റിയിലും ഔട്ട്‌സോഴ്‌സ് സിറ്റിയിലും രണ്ട് പുതിയ സോണുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിലും പെയ്ഡ് പാർക്കിം​ഗ് സോൺ അവതരിപ്പിച്ചിരിക്കുന്നത്. 

അക്കാദമിക് സിറ്റിയിൽ 'കോഡ് എഫ്' പ്രകാരമായിരിക്കും പാർക്കിം​ഗ് നിരക്കുകൾ ഈടാക്കുക. പാർക്കിംഗ് ഏരിയകൾ വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി. 

പാർക്കിം​ഗ് നിരക്കുകൾ

പ്രവർത്തന സമയം: രാവിലെ 8 മുതൽ രാത്രി 10 വരെ

അര മണിക്കൂർ: 2 ദിർഹം

ഒരു മണിക്കൂർ: 4 ദിർഹം

രണ്ട് മണിക്കൂർ: 8 ദിർഹം

മൂന്ന് മണിക്കൂർ: 12 ദിർഹം

നാല് മണിക്കൂർ: 16 ദിർഹം

അഞ്ച് മണിക്കൂർ: 20 ദിർഹം

ആറ് മണിക്കൂർ: 24 ദിർഹം

ഏഴ് മണിക്കൂർ: 28 ദിർഹം

24 മണിക്കൂർ: 32 ദിർഹം

പ്രതിമാസ/വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ

ഒരു മാസം: 315 ദിർഹം

3 മാസം: 840 ദിർഹം

6 മാസം: 1,680 ദിർഹം

ഒരു വർഷം: 2,940 ദിർഹം

ദുബൈയിലെ തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് പാർക്കിൻ പ്രഖ്യാപിച്ചിരുന്നു. 

നിലവിൽ ഔദ് മേത്ത, അൽ ജാഫിലിയ, ബനിയാസ്, നായിഫ്, അൽ ഗുബൈബ, അൽ സത്‌വ, അൽ റിഗ്ഗ എന്നിവിടങ്ങളിലുള്ള ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങളിലായി 3,651 പാർക്കിംഗ് സ്ഥലങ്ങളാണ് 'പാർക്കിൻ' പ്രവർത്തിപ്പിക്കുന്നത്.

Parkin has announced the launch of a new paid parking zone in Dubai International Academic City, expanding its services in the emirate. This move comes after the introduction of paid parking zones in Dubai Studio City and Outsourcing City.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  5 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  5 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  5 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  5 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  5 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  5 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  5 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  5 days ago