HOME
DETAILS
MAL
ആശാസ്യകരമല്ലാത്ത നബിദിന ഘോഷയാത്രയെ എതിര്‍ക്കും: പി ജയരാജന്
backup
September 09 2016 | 01:09 AM
കണ്ണൂര്‍: നബിദിന ഘോഷയാത്ര ആശാസ്യകരമല്ലാതെ നടന്നാല്‍ അതിനെ സി.പി.എം എതിര്‍ക്കുമെന്നു ജില്ലാ സെക്രട്ടറി പി ജയരാജന്. ഹിന്ദു മതവിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുമ്പോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതു പോലെ ഈ നാട്ടിലെ ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെയും എതിര്‍ക്കും. മയ്യില്‍ പാവന്നൂര്‍ മൊട്ടയില്‍ സിപി.എമ്മില്‍ ചേര്‍ന്നവര്‍ക്കു നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്.
പി.വി ബാലകൃഷ്ണന് അധ്യക്ഷനായി. എ.എന്‍ ഷംസീര്‍ എം.എല്‍.എ, ബിജു കണ്ടക്കൈ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."