'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement
ദോഹ: ലോകഫുട്‌ബോളില്‍ തന്റെ കരിയറിന്റെ അവസാനഘട്ടം അടുത്തെത്തുകയാണെന്ന സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ വിരമിക്കല്‍ സമയം അടുത്തെത്തിയെന്നും എന്നാല്‍ ആ തീരുമാനം എടുക്കുന്ന നേരത്ത് ഞാന്‍ വളരെ വികാരാധീനമാവുമെന്നും 40 കാരനായ പോര്‍ച്ചുഗീസ് നായകന്‍ വ്യക്തമാക്കി. സൗദി അറേബ്യന്‍ ലീഗിലെ അല്‍ നസ്‌റിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റിയാനോ, ടീമിനെ മികച്ച വിജയത്തിലേക്ക് എത്തിക്കുകയും ഫിഫാ ലോകകപ്പിന് പന്തുരുളാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുമാണ് വിരമിക്കല്‍ വൈകാതെ ഉണ്ടാകുമെന്ന് സൂചിപ്പിച്ചത്.
പിയേഴ്‌സ് മോര്‍ഗന്‍ അവതരിപ്പിച്ച Piers Uncensored എന്ന പേരിലുള്ള അഭിമുഖത്തിലാണ് റൊണാള്‍ഡോ വിരമിക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. 'അത് വൈകാതെ ഉണ്ടാകും, ഞാന്‍ അതിന് തയ്യാറായിട്ടുണ്ട്. പക്ഷേ അത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരിക്കും. ആ സമയം ഞാന്‍ കുറേ കരയും. വളരെ, വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ 25 , 26 വയസ്സു മുതല്‍ തന്നെ ഞാന്‍ എന്റെ ഭാവി സജ്ജമാക്കിയിരുന്നു- റൊണാള്‍ഡോ പറഞ്ഞു.
Cristiano Ronaldo tells Piers Morgan he thinks he will retire 'soon' - but 'nothing' will compare in his life to football.
— Piers Morgan Uncensored (@PiersUncensored) November 4, 2025
"It will be tough... probably I will cry... but I've prepared my future since 27 years old."
📺 https://t.co/tL9iaAjKDq@piersmorgan | @cristiano pic.twitter.com/ugyArQp8s3
2027 വരെ അല്‍ നസറുമായി കരാറിലുള്ള റൊണാള്‍ഡോ ഇതുവരെ 952 കരിയര്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. ആയിരം ഗോളുകളുടെ അത്ഭുത നേട്ടത്തിനോട് അടുക്കാനിരിക്കുകയാണ് താരം.
23 വര്‍ഷം മുമ്പ് പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സി.പിയിലൂടെയാണ് റൊണാള്‍ഡോ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ യൂറോപ്യന്‍ വമ്പന്മാര്‍ക്കായി കളിച്ച അദ്ദേഹം ഇംഗ്ലണ്ടും സ്‌പെയിനും ഇറ്റലിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഒന്നാംനിര ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അഞ്ചുതവണ ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയ താരം അഞ്ചു യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും തന്റെ പേരിലാക്കി.
ക്ലബ്ബുകള്‍ക്ക് പുറമെ പോര്‍ച്ചുഗീസ് ദേശീയ ടീമിനും റൊണാള്‍ഡോ നല്‍കിയ സംഭാവന അതുല്യമാണ്. ഇപ്പോഴും അല്‍ നസറിനായി കളിക്കുന്ന താരം പ്രായത്തെ വെല്ലുവിളിച്ച്, സിആര്‍7 എന്ന തന്റെ ബ്രാന്‍ഡിനോട് നീതിപുലര്‍ത്തിയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്.
വിരമിച്ച ശേഷം ജീവിതം കുടുംബത്തിനൊപ്പവും വ്യക്തിഗത താല്‍പ്പര്യങ്ങളോടും ആയിരിക്കുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ഫുട്‌ബോളുമായി ഒന്നും താരതമ്യം ചെയ്യാനാകില്ല. പക്ഷേ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും എന്റെ ഹോബികള്‍ ആസ്വദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു- അദ്ദേഹം പറഞ്ഞു.
റൊണാള്‍ഡോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ ഇപ്പോള്‍ അല്‍ നസറിന്റെ യുവനിരയിലും പോര്‍ച്ചുഗലിന്റെ അണ്ടര്‍ 16 ടീമിലും കളിക്കുന്നുണ്ട്. ബ്രിട്ടണില്‍ നടന്ന മത്സരത്തില്‍ വെയില്‍സിനെതിരേ താരം ഗോള്‍ നേടിയിരുന്നു.
കായിക രംഗത്തിനു പുറമെ CR7 ബ്രാന്‍ഡിലൂടെ വാണിജ്യരംഗത്തും റൊണാള്‍ഡോ സാന്നിധ്യമാണ്. 39ാം വയസ്സില്‍ ബില്യണയര്‍ പട്ടികയിലേക്കെത്തിയതും തന്റെ വലിയ നേട്ടങ്ങളില്‍ ഒന്നാണെന്ന് താരം പറഞ്ഞു. 'ഞാന്‍ യൂട്യൂബര്‍ ആകില്ല, പക്ഷേ എന്റെ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ഉദ്ദേശിക്കുന്നത്- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
In a recent interview with Piers Morgan, the 40-year-old football legend said he will retire “soon”… and admitted he will probably cry when that moment arrives. Ronaldo, who has scored over 950 career goals, is still chasing the historic 1,000-goal milestone. He said leaving football will be “very, very difficult”, but he has been preparing for life after the game since his mid-20s. The five-time Ballon d’Or winner plans to spend more time with family, follow his passions, and focus on business.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."