The High Court has ruled that, in cases where a Muslim man seeks to register a second marriage, the competent authority must also afford an opportunity of hearing to the first wife.
HOME
DETAILS
MAL
മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി
Web Desk
November 05, 2025 | 2:00 AM
കൊച്ചി: മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട അതോറിറ്റി ആദ്യഭാര്യയുടെ വാദംകൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. രണ്ടാം വിവാഹത്തെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നും വിഷയം സിവില്‍ കോടതിയുടെ തീര്‍പ്പിനു വിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടികളില്‍ മതനിയമങ്ങളല്ല, ഭരണഘടനയാണ് മുകളിലെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരേ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫും രണ്ടാം ഭാര്യയും സമര്‍പ്പിച്ച ഹരജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
ആദ്യഭാര്യയുടെ വാദം കേട്ടശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതില്‍ രജിസ്ട്രാര്‍ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലെന്നും ആദ്യഭാര്യയ്ക്ക് നീതി നല്‍കാന്‍ കഴിയുമെങ്കില്‍ മാത്രമേ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം വ്യക്തിനിയമം പോലും അനുവദിക്കുന്നുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."