വാളയാറിലും കാട്ടാനശല്യം രൂക്ഷമാകുന്നു
വാളയാര്‍: ജില്ലയില്‍ കാട്ടാനശല്യം വര്‍ധിച്ചതോടെ കൊട്ടേക്കാട്, പടലിക്കാട്, കരിമ്പ, നെല്ലിയാമ്പതി, പുതുപ്പരിയാരം മേഖലകളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മണ്ണാര്‍ക്കാട് പ്രദേശത്ത് രണ്ടു ദിവസമായി തമ്പടിച്ചിരിക്കുന്ന കാട്ടാനകള്‍ കല്ലടിക്കോട്, തച്ചമ്പാറ വരെ എത്തിക്കഴിഞ്ഞു.
പടലിക്കാട് രണ്ടു ദിവസംകൊണ്ട് മൂന്നംഗ കാട്ടാന സംഘം കതിരുവന്ന പാടങ്ങളിലെത്തി നശിപ്പിച്ചത് പതിനഞ്ചേക്കറിലധികം സ്ഥലമാണ്. രവീന്ദ്രനാഥന്‍, ചെന്താമര, പ്രബലകുമാര്‍, കണ്ണന്‍, ജനാര്‍ദ്ദനന്‍, മായാണ്ടി, വാസു, വിനോദ് തുടങ്ങി ചെറുകിട കര്‍ഷകരുടെ നെല്‍പ്പാടമാണ് കാട്ടാനകള്‍ തകര്‍ത്തത്.
സ്ഥിരമായി വേനോലിയില്‍ തമ്പടിച്ചിരുന്ന കാട്ടാനകള്‍ ഇന്‍സ്ട്രുമെന്റേഷനു സമീപമാണ് തമ്പടിച്ചിരിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വനം വകുപ്പുമന്ത്രി സോളാര്‍ ഫെന്‍സിങ് നടത്താമെന്നും കാട്ടാനകളെ തുരത്താമെന്നും കര്‍ഷകര്‍ക്ക് വാഗാദാനം ചെയ്‌തെങ്കിലും സംരക്ഷണ ചുമതല ഏറ്റെടുക്കില്ലെന്ന കര്‍ഷകരുടെ പിടിവാശിയാണ് ഫെന്‍സിങ് വൈകാന്‍ കാരണം. സോളാര്‍ ഫെന്‍സിങ് സര്‍ക്കാര്‍ നടത്തുമ്പോള്‍ വൈദ്യുത വേലിയില്‍ വളര്‍ത്തുമൃഗങ്ങള്‍ തട്ടി ഉണ്ടാകുന്ന ചെറിയ അപകടങ്ങളും ചെയികള്‍ വളര്‍ന്ന് ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടും നിയന്ത്രിക്കുന്നതിന് കര്‍ഷകരുടെ പിന്തുണ അഭ്യര്‍ഥിച്ചിരുന്നു.
അതത് പ്രദേശത്ത് സര്‍ക്കാര്‍ ഫെന്‍സിങ് നടത്തുമ്പോള്‍ തുടര്‍ന്ന് ചെടികള്‍ വളര്‍ന്ന് ഫെന്‍സിങ് തകരാതെ നോക്കാനും മരം വീണ് തകരാറുണ്ടാകാതെ സംരക്ഷിക്കേണ്ടതും കര്‍ഷകരുടെ ചുമതലയാണെന്നും അങ്ങനെ ചെയ്താല്‍ മാത്രമേ കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും സ്ഥിരം മോചനം ഉണ്ടാകുകയുള്ളൂ. മണ്ണാര്‍ക്കാട് മേഖലയില്‍ കഴിഞ്ഞയാഴ്ച ഫോറസ്റ്റ് ഓഫിസര്‍ വിളിച്ചുകൂട്ടിയ യോഗം തീരുമാനമാകാതെ പിരിഞ്ഞത് ഇതേ ചൊല്ലിയാണ്. കര്‍ഷക സംഘടനകളും കര്‍ഷകരും വൈദ്യുത വേലി സംരക്ഷണത്തിനായി രംഗത്തിറങ്ങിയാല്‍ മാത്രമേ അക്രമണം സ്ഥിരമായി തടയാന്‍ കഴിയുകയുള്ളൂ. ഇതിനുവേണ്ടി മാധ്യമപ്രവര്‍ത്തകരും സഹായിക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസവും കൊട്ടേക്കാട് പടലിക്കാട് മേഖലകളില്‍ കാട്ടാന ഇറങ്ങി നാലേക്കറോളം കൃഷി നശിപ്പിച്ചിരുന്നു. പകല്‍സമയത്തുപോലും പ്രദേശവാസികള്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായി സൈ്വരവിഹാരം നടത്തുന്ന കാട്ടാനശല്യം നിയന്ത്രിക്കാന്‍ ഭരണകൂടമോ വനംവകുപ്പോ മതിയായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഒരുക്കാത്തതിനാല്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."