HOME
DETAILS

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

  
Web Desk
November 06, 2025 | 5:28 AM

Manchester City Portuguese superstar Bernardo Silva also achieved a new milestone

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്റെയും വിജയം. ഈ മത്സരത്തിൽ ഒരു പുത്തൻ നാഴികക്കല്ലും മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരം ബെർണാഡോ സിൽവ സ്വന്തമാക്കിയിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ തന്റെ നൂറാം മത്സരമാണ് താരം ഡോർട്മുണ്ടിനെതിരെ പൂർത്തിയാക്കിയത്. ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ പോർച്ചുഗീസ് താരമാണ് ബെർണാഡോ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പോർച്ചുഗൽ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. 183 മത്സരങ്ങളിലാണ് താരം ചാമ്പ്യൻസ് ലീഗിൽ കളത്തിൽ ഇറങ്ങിയത്. 120 മത്സരങ്ങളുമായി പെപെ രണ്ടാം സ്ഥാനത്തും 103 മത്സരങ്ങൾ കളിച്ച ലൂയിസ് ഫിഗോ മൂന്നാം സ്ഥാനത്തുമുണ്ട്. 

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഇംഗ്ലണ്ട് സൂപ്പർതാരം ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടി തിളങ്ങി. ഏർലിങ് ഹാലണ്ട്, റയാൻ ചെർക്കി എന്നിവരും ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ഗംഭീരമാക്കി. ഡോർട്മുണ്ടിനായി വാൾഡെമർ ആന്റൺ  ആണ് ആശ്വാസ ഗോൾ സ്കോർ ചെയ്തത്. 

 

മത്സരത്തിൽ 14 ഷോട്ടുകളാണ് ജർമൻ ക്ലബ്ബിന്റെ പോസ്റ്റിലേക്ക് മാഞ്ചസ്റ്റർ സിറ്റി ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. അതേസമയം ഡോർട്മുണ്ട് ആറ് ഷോട്ടുകളിൽ നിന്നും ഒരു ഷോട്ടും ലക്ഷ്യത്തിൽ എത്തിച്ചു.

നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഗ്വാർഡിയോളയും സംഘവും. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒരു സമനിലയും അടക്കം 10 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. 

Manchester City secured a huge victory over German giants Borussia Dortmund in the UEFA Champions League. Manchester City's Portuguese superstar Bernardo Silva also achieved a new milestone in this match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  2 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  3 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  3 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  3 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  3 days ago