HOME
DETAILS

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

  
Web Desk
November 06, 2025 | 7:36 AM

48-year-old dies after alleged treatment delay complaint filed against thiruvananthapuram medical college

തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍. കഴിഞ്ഞ ദിവസം മരണപ്പെട്ട 48 വയസ്സുകാരനായ കൊല്ലം പന്മന സ്വദേശി വേണുവിന്‍രെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവിട്ടുണ്ട്. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കി സുഹൃത്തിന് ഓട്ടോ ഡ്രൈവറായ വേണു ശബ്ദസന്ദേശം അയച്ചിരുന്നു. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് ശബ്ദസന്ദേശത്തില്‍ വേണു പറയുന്നുണ്ട്. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. എന്ത ചോദിച്ചാലും മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിതെന്നും വേണു പറയുന്നു.

'വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്‌സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നില്‍ക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴുപ്പ് കെട്ടുകളുടെ, അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്നുതന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം' ഇതാണ് വേണു അയച്ച സന്ദേശം.  

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

അതേസമയം, സംഭവത്തില്‍ ഒരുതരത്തിലും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴെക്കും സമയം കഴിഞ്ഞിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു. ഇന്നലെ രോഗിക്ക് ഹാര്‍ട്ട് ഫെയിലര്‍ ഉണ്ടായതോടെ സ്ഥിതി പെട്ടന്ന് വഷളായി. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിനായില്ല. മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരിക്കുന്നു. 

 

a 48-year-old man reportedly died after not receiving timely treatment at thiruvananthapuram medical college hospital. relatives allege medical negligence, quoting his final words: “if i die, hospital negligence is the reason.” a formal complaint has been filed against the hospital authorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  13 hours ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  14 hours ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  14 hours ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  14 hours ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  14 hours ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  14 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  14 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  15 hours ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  15 hours ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  15 hours ago