HOME
DETAILS

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

  
Web Desk
November 07, 2025 | 9:43 AM

bjp accuses nehru of being anti-hindu claims lines praising goddess durga were removed from vandemataram to appease muslims123

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി. ദുര്‍ഗാദേവിയെ സ്തുതിക്കുന്ന ശ്ലോകങ്ങള്‍  വന്ദേമാതരത്തില്‍ നിന്ന് നെഹ്‌റു വെട്ടിമാറ്റിയെന്നാണ് ആരോപണം. ഈ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വന്ദേമാതരത്തിന്റെ ഒറിജിനല്‍ പതിപ്പിനെ നേതാജി സുഭാഷ് ചന്ദ്രബോസ് അനുകൂലിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യയുടെ ദേശീയ ഗീതത്തിന് അനുയോജ്യമായ വരികളല്ലെന്ന് പറഞ്ഞ് 1937ല്‍ നെഹ്‌റു അത് നീക്കംചെയ്യുകയായിരുന്നുവെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ബി.ജെ.പിയുടെ ആരോപണം.1937ല്‍ നെഹ്‌റു കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള്‍ ചരിത്രപരമായ വലിയൊരു മണ്ടത്തരം ചെയ്തതായി ബി.ജെ.പി വക്താവ് സി.ആര്‍. കേശവന്‍ എക്‌സില്‍ കുറിക്കുന്നു. 

''വന്ദേമാതരത്തിലെ വരികള്‍ ദേവീ സ്തുതിയാണെന്ന് കരുതുന്ന ഏതൊരാളും അത് ഒരു അസംബന്ധമാണെന്നാണ് ധരിക്കുക' നെഹ്‌റു 1937 സെപ്തംബര്‍ ഒന്നിന് എഴുതിയതെന്ന് കരുതുന്ന കത്തില്‍ പറയുന്നതായി കേശവന്‍ എക്‌സില്‍ കുറിക്കുന്നു. 

വന്ദേമാതരത്തിന്റെ പൂര്‍ണ ഒറിജിനല്‍ പതിപ്പ് പുറത്തിറക്കുന്നതിന് നേതാജി അനുകൂലിച്ചിരുന്നു. എന്നാല്‍ അതിലെ ദുര്‍ഗാ സ്തുതി മുസ്‌ലിംകളെ അലോസരപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് നെഹ്‌റു 1937 ഒക്ടോബര്‍ 20ന് നേതാജിക്ക് കത്തെഴുതി. വന്ദേമാതരത്തിനെതിരായ പ്രതിഷേധത്തില്‍ കഴമ്പുണ്ടെന്നാണ് തോന്നുന്നത്. വര്‍ഗീയ ചായ്‌വുള്ള ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്''-നെഹ്‌റു കത്തില്‍ പറയുന്നതായി കേശവന്‍ ആരോപിക്കുന്നു, 

വന്ദേമാതരം ഒരു പ്രത്യേക മതത്തിന്റെയോ ഭാഷയുടെയോ ഭാഗമല്ല. എന്നാല്‍ കോണ്‍ഗ്രസ് ആ ഗാനത്തെ മതവുമായി ബന്ധിപ്പിച്ചുകൊണ്ട് ചരിത്രപരമായ പാപവും മണ്ടത്തരവും ചെയ്തു. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ദുര്‍ഗ്ഗാ ദേവിയെ സ്തുതിക്കുന്ന വന്ദേമാതരത്തിലെ ശ്ലോകങ്ങള്‍ മനഃപൂര്‍വ്വം നീക്കം ചെയ്തു- കേശവന്‍ ആരോപിച്ചു. 

മുന്‍ പ്രധാനമന്ത്രിയുടെ ഹിന്ദുവിരോധമാണ് ഇത് കാണിക്കുന്നതെന്നും കേശവന്‍ പറയുന്നു. നെഹ്‌റുവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ഏറെ സമാനതകളുണ്ടെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു. നെഹ്‌റുവിന്റെ അതേ ഹിന്ദു വിരോധ മാനസികാവസ്ഥയാണ് രാഹുലിനും. അടുത്തിടെ ബിഹാറില്‍ ഛാഠ് പൂജ രാഹുല്‍ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെയാണ് അത് വ്രണപ്പെടുത്തിയത്. 

ഡല്‍ഹിയിലെ ഛാഠ് പൂജക്കിടെ പ്രധാനമന്ത്രി നരേ?ന്ദ്ര മോദിക്ക് സ്‌നാനം ചെയ്യാനായി പ്രത്യേക കുളം നിര്‍മിച്ച് ബി.ജെ.പി നാടകം കളിച്ചുവെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ആരോപണമുയര്‍ത്തിയിരുന്നു.

വന്ദേമാതരം ദേശീയഗാനമാക്കണമെന്നും ജനഗണമന ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാനായി എഴുതിയതാണെന്നും നേരത്തേ ബി.ജെ.പി എം.പി വിശ്വേശ്വര്‍ കഗേരി ആവശ്യപ്പെട്ടിരുന്നു. 19ാം നൂറ്റാണ്ടില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. 1882ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിലെ ഭാഗമാണിത്.

 

the bjp has accused india’s first prime minister jawaharlal nehru of being anti-hindu, alleging that he removed lines praising goddess durga from the song vandemataram to appease muslims. the remark has reignited political and religious debates over india’s national identity and cultural heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകൾ മാർച്ച് 16നകം അപ്‌ലോഡ്‌ ചെയ്യണം: വഖ്ഫ് ബോർഡ് ഉമീദ് പോർട്ടൽ

Kerala
  •  a day ago
No Image

ഒമാൻ ടൂർ സൈക്ലിംഗ് ഫെബ്രുവരി 6 മുതൽ; മത്സരം അഞ്ച് ഘട്ടങ്ങളിലായി

oman
  •  a day ago
No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  a day ago
No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  a day ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  a day ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  a day ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  a day ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  a day ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  a day ago