ബാലികയെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ പൊലിസെത്തിയപ്പോള്‍ തൂങ്ങി മരിച്ചു
മരിച്ചുവെന്ന് കരുതി പ്രതി പിന്മാറിയപ്പോള്‍ കുട്ടി ഓടി രക്ഷപ്പെട്ടു
കോവളം: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ചു കൊലപെടുത്താന്‍ ശ്രമിച്ച അയല്‍വാസി പൊലിസെത്തിയപ്പോള്‍ തൂങ്ങിമരിച്ചു.
വെളളാര്‍ മലവിള വീട്ടില്‍ ചന്ദ്രബാബു (50) വാണ് മരിച്ചത്. ഇന്നലെ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടിയെ പരീക്ഷ കഴിഞ്ഞ് ഇയാള്‍ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെ വെച്ചു ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുട്ടി അബോധാവസ്ഥയിലായപ്പോള്‍ മരിച്ചുവെന്ന് കരുതി ഇയാള്‍ പിന്മാറി. ഇതിനിടയില്‍ ബോധം വീണുകിട്ടിയ പെണ്‍കുട്ടി രക്ഷപ്പെട്ടോടി വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലിസ് എത്തിയപ്പോഴാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഗുരുതരമായ പരുക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആദ്യം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് എസ്.എ.ടി.ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ കഴുത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പാടുണ്ട്.
കുട്ടിയുടെ യൂനിഫോമും ബാഗും സ്‌കൂളില്‍ നിന്നും നല്‍കിയ അരിയും പ്രതിയുടെ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തി. കുട്ടിയുടെ വീട്ടില്‍ അലക്കിയിട്ടിരുന്ന ഒരു ജോഡി വസ്ത്രങ്ങള്‍ നേരത്തെ കാണാതെ പോയിരുന്നു. ഈ വസ്ത്രങ്ങളും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇയാളുടെ വീടിനു മുന്നില്‍ ശവക്കുഴി തോണ്ടിയിട്ടിരുന്നു. കൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായി സംശയിക്കുന്നതായി കോവളം പൊലിസ് പറഞ്ഞു. ഫോര്‍ട്ട് എ.സി ഗോപകുമാര്‍, വിഴിഞ്ഞം സി.ഐ. കെ.ആര്‍.ബിജു, കോവളം എസ്.ഐ അജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തതിനു ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിഴിഞ്ഞം സി.ഐ പറഞ്ഞു.
പെണ്‍കുട്ടിയുടെ
ആരോഗ്യനില
തൃപ്തികരം
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടി വിദഗ്ധ ചികിത്സയിലാണ്. ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ കഴുത്തില്‍ കാണുന്നുണ്ട്. കണ്ണില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. സംസാരിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് ചെറിയ മയക്കമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."